മലയാളത്തിന്റെ ചോക്കലേറ്റ് നായകന്‍ കുഞ്ചാക്കോ ബോബന്‍ സംവിധായകന്‍ വിനയന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ആകാശഗംഗയിലെ നായകവേഷം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം അറിയാമോ?
വിനയൻ ആകാശ ഗംഗയിലെ വേഷത്തിനായി ആദ്യം സമീപിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ആ വേഷം ഏറ്റെടുക്കാന്‍ താരം വിസ്സമ്മതിച്ചു. കുഞ്ചാക്കോ ബോബൻ ആകാശഗംഗ ഉപേക്ഷിക്കാന്‍ കാരണം മയില്‍പ്പീലിക്കാവ് എന്ന ചിത്രമാണ്. വിജയ ചിത്രങ്ങളുടെ ഭാഗമായി നിന്നപ്പോള്‍ താരത്തിനു പരാജയം സമ്മാനിച്ച ചിത്രമാണ് മയില്‍പ്പീലിക്കാവ്. അതുകൊണ്ട് തന്നെ ഇനിയും ഒരു പരീക്ഷണചിത്രത്തിന് തലവച്ചുകൊടുത്താൽ തന്റെ കരിയറിനെ തന്നെ അത് മോശമായി ബാധിക്കുമെന്നു കുഞ്ചാക്കോ ബോബന്‍ കരുതി. അങ്ങനെ ചാക്കോച്ചൻ ആ പ്രോജക്ടിൽ നിന്ന് പിന്മാറി.
ചോക്ലേറ്റ് നായകനിൽ നിന്ന് ഹൊറർ ചിത്രത്തിലേക്ക് മാറിയാൽ ആരാധകർ സ്വീകരിക്കുമോയെന്ന ചിന്തയും ആകാശഗംഗയെ കൈവിട്ടുകളയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെ കുഞ്ചാക്കോ ബോബന് പകരം നായകനായി റിയാസ് എത്തി
ചിത്രം സൂപ്പർ ഹിറ്റ് ആയെങ്കിലും നായകനായി അഭിനയിച്ച റിയാസിന് പിന്നീട് മികച്ച വേഷങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ബെന്നി പി. നായരമ്പലമായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. തമിഴിലേയ്ക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു.
Post Your Comments