BollywoodCinemaWOODs

പത്തിലധികം താരങ്ങളുമായി ബന്ധം; നടി മനീഷയുടെ വിവാദ പ്രണയങ്ങള്‍

താര പ്രണയം എന്നും വാര്‍ത്തയാണ്. പ്രണയ ബന്ധവും വേര്‍പിരിയലുമെല്ലാം ഗോസിപ്പുകാര്‍ ആഘോഷമാക്കാറുണ്ട്. പത്തിലധികം വിവാദ പ്രണയങ്ങളിലെ നായികയായിരുന്നു നടി മനീഷ കൊയ്‌രാള. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി സിനിമയില്‍ നിന്നും വിട്ടു നിന്ന ഈ താര സുന്ദരി ശ്യാമ പ്രസാദ് ഒരുക്കിയ ഇലക്ട്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.താര സുന്ദരി മനീഷയുടെ സംഭവ ബഹുലമായ ജീവിതത്തില്‍ കടന്നുവന്ന താരങ്ങളെക്കുറിച്ച് അറിയാം

വിവേവ് മഷ്‌റാന്‍Manisha Koirala with vivek Mushran

സൌദഗര്‍ എന്ന ചിത്രത്തിലൂടെയാണ് വിവേകും മനീഷയും അടുപ്പത്തില്‍ ആകുന്നത്. ഒരു സഹതാരം എന്ന നിലയില്‍ നിന്നും ആഴത്തിലുള്ള ബന്ധമാണ് ഇവര്‍ തമ്മിലുള്ളതെന്ന് അക്കാലത്ത് പ്രചരിച്ചിരുന്നു.

നാന പടേക്കര്‍Manisha Koirala with Nana Patekarതൊണ്ണൂറുകളിലെ പ്രണയ ജോഡികളായിരുന്നു മനീഷയും നാനാ പടേക്കറും. വിവാഹിതനായ നാനയും മനീഷയില്‍ തമ്മില്‍ കുറച്ചു നാള്‍ ബന്ധത്തിലായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തി നാനാ മനീഷയെ വിവാഹം കഴിക്കുമെന്ന് വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷെ ആ ബന്ധവും പെട്ടന്ന് അവസാനിച്ചു. 

ഡിജെ ഹുസൈന്‍                                   

വളരെ വൈകാരികമായ ഒരു ബന്ധമായിരുന്നു മനീഷയും ഹുസൈനും തമ്മില്‍ ഉണ്ടായിരുന്നത്. മനീഷയുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളില്‍ താങ്ങായി നിന്നത് അദ്ദേഹമായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധത്തിന് തീവ്രത കൂടുതലായിരുന്നു. നിരവധി പരിപാടികളില്‍ ഇരുവരും ഒന്നിച്ചു പങ്കെടുക്കുകയും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മനീഷതന്നെ ആ ബന്ധം അവസാനിപ്പിച്ചു.

കോഹ്ലിയ്ക്ക് മനസില്‍ ഇടമില്ല : സണ്ണി ലിയോണ്‍ ഇഷ്ടതാരത്തിന്‌റെ പേര് വെളിപ്പെടുത്തി

സെസില്‍ അന്തോണി

ഡിജെയുമായുള്ള ബന്ധം അവസാനിച്ചതിന് ശേഷം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്‌ നൈജീരിയന്‍ ബിസിനസുകാരനായ സെസില്‍ അന്തോണിയുമായുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ്. പലപ്പോഴും ലണ്ടനില്‍ ഇരുവരും കണ്ടു മുട്ടാറുണ്ടെന്ന് ചിത്രങ്ങള്‍ സഹിതം ഗോസിപ്പുകാര്‍ പ്രചരിപ്പിച്ചു. എന്നാല്‍ അധികനാള്‍ ആകുന്നതിനു മുന്പ് തന്നെ ഈ ബന്ധവും അവസാനിച്ചു.

ആര്യന്‍ വൈദ്

ഒരു രണ്ടാം നിര ചിത്രത്തിലെ നായകനായിരുന്നു ആര്യന്‍ വൈദ്. ആ ചിത്രത്തിലൂടെ ബന്ധത്തിലായെങ്കിലും ഈ ബന്ധവും പെട്ടന്ന് വേര്‍പിരിഞ്ഞു.

പ്രശാന്ത് ചൌധരി

ആര്യനുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം മുംബൈക്കാരനായ പ്രശാന്ത്‌ ചൌധരിയായിരുന്നു മനീഷയുടെ സുഹൃത്ത്. ഇത് വിവാഹ ബന്ധത്തില്‍ വരെ എത്തുന്ന നിലയിലേയ്ക്ക് വന്നുവെങ്കിലും അവിടെ വീട്ടുകാര്‍ വില്ലന്മാരായി. കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രശാന്ത് വിവാഹ ബന്ധത്തില്‍ നിന്നും പിന്മാറി

ഈ ആറു പേരെകൂടാതെ ക്രിസ്പിന്‍, താരിഖ്, സന്ദീപ്‌, ക്രിസ്റ്റഫര്‍ ഡോറിസ് തുടങ്ങിയവരുമായും നടിയ്ക്ക് ബന്ധമുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button