![](/movie/wp-content/uploads/2018/05/Aamir-Khan-PIC.png)
സിനിമയില്‍ എത്തിയിട്ട് 30 വര്‍ഷത്തിലേറെയായെങ്കിലും ഡയലോഗ് പഠിക്കുന്നതിലെ ബുദ്ധിമുട്ട് തുറന്ന പറഞ്ഞ് നടന്‍ ആമിര്‍ ഖാന്‍. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റായ ആമിറിന് ഡയലോഗ് പഠിക്കാന്‍ പ്രത്യേക രീതിയുണ്ടെന്ന് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. ‘ ഞാന്‍ മറ്റുള്ളവരെക്കാള്‍ പ്രത്യേക രീതിയോ കഴിവോ ഉള്ള താരമല്ല, എനിക്ക് എന്‌റെ കഴിവിനനുസരിച്ചുളള രീതി മാത്രമേയുള്ളു.
ഓര്‍മ്മ ശക്തി കുറവായത് കൊണ്ട് ഡയലോഗ് പഠിക്കാന്‍ സമയമെടുക്കും. കുറഞ്ഞത് നാലുമാസം വരെ സമയമാണ് ഡയലോഗ് പഠിക്കുവാനും മറ്റ് തയാറെടുപ്പുകള്‍ക്കും മാറ്റിവയ്ക്കുന്നത്. ഈ സമയം തന്നെ സംവിധായകനൊപ്പം റിഹേഴ്‌സലും നടത്തും. അങ്ങനെയെങ്കില്‍ മാത്രമേ സെറ്റില്‍ വരുമ്പോള്‍ ഡയലോഗ് കൃത്യമായി ഓര്‍ക്കൂ’. ആമിര്‍ പറയുന്നു.
ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന പേര് ലഭിച്ച ആമിര്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു സിനിമ എന്ന കണക്കിലാണ് കരിയര്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. എന്നിരുന്നാലും ഇറങ്ങുന്ന ചിത്രങ്ങള്‍ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ഉറപ്പ്. കഥാപാത്രത്തിന് വേണ്ടി രൂപ വ്യത്യാസം വരുത്താനും ആമിര്‍ ഏറെ കഠിനാധ്വാനം ചെയ്യുന്ന നടനാണ്.
Post Your Comments