CinemaGeneralMollywoodNEWS

ബാബു ആന്റണിയെ വെറുക്കാന്‍ കഴിയില്ല; കാരണം തുറന്നു പറഞ്ഞു ചാര്‍മിള!

ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പ്രണയ വാര്‍ത്തയായിരുന്നു ബാബു ആന്റണി-ചാര്‍മിള പ്രണയ ബന്ധം. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ ഇരുവരും അമ്മയുടെ യോഗത്തില്‍ വച്ച് വീണ്ടും കണ്ടുമുട്ടി, നീണ്ട ഗ്യാപ്പിനു ശേഷമുള്ള ഈ കൂടികാഴ്ചയെക്കുറിച്ച് ചാര്‍മിള ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.
എനിക്ക് ബാബു ആന്റണിയോട് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല, പ്രതികാരം ചെയ്യണമെന്നും തോന്നിയിട്ടില്ല. എല്ലാവര്‍ക്കും എല്ലാഗുണവും ഉണ്ടാകണം എന്നില്ല. ആ വ്യക്തിയുടെ കാര്യവും അങ്ങനെ കണ്ടിട്ടുള്ളൂ, എന്റെ അച്ഛന് ഹൃദയാഘാതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അത് കണ്ടില്ല എന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അത് ചെയ്തില്ല. ആ കടപ്പാട് ബാബുവിനോടു എനിക്ക് ഇന്നും ഉണ്ട്. അടുത്തകാലത്ത് അമ്മയുടെ യോഗത്തില്‍വച്ച്‌ കണ്ടിരുന്നു. വീട്ടുവിശേഷങ്ങള്‍ ചോദിച്ചാണ് അന്ന് പിരിഞ്ഞത്- ചാര്‍മിള പറയുന്നു.
 

shortlink

Related Articles

Post Your Comments


Back to top button