BollywoodCinemaMovie GossipsWOODs

ഭര്‍ത്താവിനോട് പ്രതികാരം ചെയ്യുന്ന ഭാര്യയോ ഐശ്വര്യ റായി!!

മുന്‍ ലോക സുന്ദരി ഐശ്വര്യ റായും ഭര്‍ത്താവ് അഭിഷേക് ബച്ചനും മികച്ച താര ദമ്പതിമാരാണ്. ബോളിവുഡിലെ ഈ മികച്ച അഭിനേത്രി മകള്‍ ആരാധ്യയുടെ മികച്ച അമ്മയുമാണ്. അത് കുടുംബത്തിലെഅംഗങ്ങള്‍ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്നതുമാണ്. എന്നാല്‍ സ്വന്തം ഭര്‍ത്താവിനും കുടുംബത്തിനും നല്ല ആഹാരങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്ന പാചകവിദഗ്ദ്ധയാണോ ഐശ്വര്യ? അതിനെ കുറിച്ച് അഭിഷേക് പറയുന്നത് ഇങ്ങനെയാണ്.

ഉച്ചഭക്ഷണത്തിന് ഐശ്വര്യ ഉണ്ടാക്കിയ ബ്രൊക്കോളി അടങ്ങിയ ക്വിനോ സാലഡിനെക്കുറിച്ചായിരുന്നു അഭിഷേകിന്റെ ട്വീറ്റ്.

abhishekആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമെന്ന് അറിയപ്പെടുന്ന ബ്രൊക്കോളിയെക്കുറിച്ച് ഒരു ട്വീറ്റ് താര പങ്കുവച്ചിരുന്നു.” എന്തിന്, എന്തിനാണ് ആരെങ്കിലും ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്. എന്തിന്. ഞാന്‍ ഉദ്ദേശിച്ചത്… ആരാണ് ബ്രക്കോളി ഇഷ്ടപ്പെടുന്നത്.’ എന്നായിരുന്നു അഭിഷേകിന്റെ ട്വീറ്റ്.

ഈ ട്വീറ്റ് ചെയ്ത് അല്പം കഴിഞ്ഞപ്പോള്‍ തന്നെ അഭിഷേക് തന്റെ ഭാര്യയുടെ പാചകത്തെക്കുറിച്ചും ഒരു പോസ്റ്റ് ഇട്ടു. ഐശ്വര്യ തയ്യാറാക്കിയ സാലഡിന്റെ ചിത്രമടങ്ങിയ ട്വീറ്റില്‍ ‘മര്‍ഫീസ് ലോയെ കുറിച്ച് സംസാരിക്കാം. മിസിസ്… എന്റെ ആദ്യ പോസ്റ്റ് വായിച്ചിട്ടുണ്ടാകുമെന്ന് ഊഹിക്കുന്നു’വെന്നായിരുന്നു താരം കുറിച്ചത്.

abhishek

ഏത് സാഹചര്യത്തിലും കാര്യങ്ങളെല്ലാം പിഴയ്ക്കുമെന്ന ആപ്തവാക്യമാണ് മര്‍ഫീസ് ലോ. ഭക്ഷണം അത്ര പോരെന്നു പറയാതെ പറയാന്‍ ശ്രമിച്ചിരിക്കുകയാണ് അഭിഷേക്. എന്തായാലും താരത്തിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ ഐശ്വര്യയുടെ ആരാധകര്‍ക്ക് അഭിഷേകിന്റെ അഭിപ്രായ പ്രകടനം അത്ര പിടിച്ചിട്ടില്ല. അത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് അയച്ചു തരൂ എന്നായിരുന്നു അവരില്‍ ഒരാളുടെ പ്രതികരണം. പാചകത്തില്‍ ഭര്‍ത്താവിന്റെ അനിഷ്ടങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുത്ത് സാധാരണ ഒരു ഭാര്യയെ പോലെ പ്രതികാരം ചെയ്ത മിസ്സിസിനെ കിട്ടിയതില്‍ നിങ്ങള്‍ ഭാഗ്യവാനാണെന്നാണ് ഒരു കൂട്ടം ആരാധകരുടെ അഭിപ്രായം.

പ്രായപൂര്‍ത്തിയായ ഒരു മകനുണ്ടായിട്ടും നിങ്ങള്‍ക്ക് ഇതിനു കഴിയുന്നല്ലോ!

shortlink

Related Articles

Post Your Comments


Back to top button