വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തിയതോടെ നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇരയായ താരമാണ് നടന്‍ ആര്യ. മലയാളികള്‍ ഉള്‍പ്പെടെ പതിനാറു മത്സരാര്‍ത്ഥികള്‍, എങ്കെ വീട്ടു മാപ്പിള്ളൈ എന്ന റിയാലിറ്റി ഷോയുമായി എത്തിയ ആര്യ ഈ പരിപാടിയുടെ തുടക്കം മുതല്‍ തന്നെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഒടുവില്‍ മൂന്നു പേര്‍ മാത്രമായ ഫൈനലില്‍ ആരെയും വധുവായി സ്വീകരിക്കാതെ ഷോ അവസാനിപ്പിക്കുകയും ചെയ്തതോടെ വലിയ വിമര്‍ശങ്ങള്‍ താരത്തിനും ചാനലിനും നേരെയുമുണ്ടായി. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ഇവരില്‍ ആരെയും വധുവായി സ്വീകരിക്കാത്തതെന്ന് ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആര്യ വെളിപ്പെടുത്തുന്നു.
നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലയെന്നാണ് ആര്യ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ഞാന്‍ ആ റിസ്‌ക് ഏറ്റെടുത്തതാണ്. എനിക്ക് അതില്‍ ഒരു കുറ്റബോധവുമില്ല. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചു. ആ പതിനാറ് പേരെ മാറ്റാരേക്കാളും നന്നായി എനിക്കറിയാം. അവരുടെ വികാരങ്ങള്‍, മൂല്യങ്ങള്‍, കുടുംബം ഇതെല്ലം എനിക്ക് കണക്കിലെടുക്കേണ്ടതുണ്ട്. എന്തേ ഇന്നയാളെ തിരഞ്ഞെടുത്തില്ല എന്ന ചോദ്യങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ അതിന് പുറകില്‍ വേറെയും ഒരുപാടു കഥകളുണ്ട്. അവരുടെ കുടുംബങ്ങള്‍ ഇതില്‍ ഭാഗമായിട്ടുണ്ട്. അതെല്ലാം എക്‌സ്പീരിയന്‍സ് ചെയ്യുന്നത് ഞാനാണ്. ഇതിങ്ങനെ ഒക്കെയായി തീരുമെന്ന് പ്ലാന്‍ ചെയ്തല്ല മുന്നോട്ട് പോയത്. അത് വന്നു ചേരുകയാണുണ്ടായത്.”
ഷോയിലെ മത്സരാര്‍ഥികള്‍, അത് അബര്‍നദിയോ സീതാലക്ഷ്മിയോ സൂസാന്നയോ ആരുമായിക്കൊള്ളട്ടെ അവര്‍ക്കെല്ലാം ഒരു ജീവിതമുണ്ട്. അതുകൊണ്ട് തന്നെ എന്ത് തീരുമാനമെടുത്താലും അത് കുറച്ചാളുകളെയെങ്കിലും തൃപ്തിപ്പെടുത്തുന്നത് തന്നെയാകണം. എന്നാല്‍ അത് ഒരിക്കലും തന്നെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ പോരായെന്നും താരം കൂട്ടി ചേര്‍ത്തു. ”എനിക്ക് മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കണം. അങ്ങനെ എല്ലാം ചിന്തിച്ചു കൊണ്ടുള്ള ഒരു തീരുമാനമാണ് ഞാന്‍ എടുത്തത്. പക്ഷെ അതറിയാതെ എന്തിന് ഇയാള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു ആരെയെങ്കിലും തിരഞ്ഞെടുത്തുകൂടായിരുന്നോ എന്നൊക്കെ ചിന്തിക്കാന്‍ തോന്നും. പക്ഷേ, എനിക്ക് ഇത് അതിനെല്ലാം അപ്പുറമാണ്. ആ വ്യക്തികളുമായി വ്യക്തിപരമായി എനിക്കുള്ള അടുപ്പമാണ് എന്റെ തീരുമാനത്തേക്കാള്‍ വലുത്.” എന്നും അഭിമുഖത്തില്‍ ആര്യ പറയുന്നു.
Post Your Comments