ടെലിവിഷന്‍ ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയ വാര്‍ത്തയാണ് ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവ് നിര്‍ത്തുന്നുവെന്നത്. അവതാരകനായ രമേഷ് പിഷാരടിയാണ് പരിപാടി അവസാനിപ്പിക്കുന്ന വാര്‍ത്ത ആദ്യം പുറത്തു വിട്ടതെങ്കിലും ഇതിനു പിന്നാലെ വാര്‍ത്ത സ്ഥിരീകരിച്ച് ആര്യയും രംഗത്തെത്തി.
പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ ആര്യയും ബഡായി ബംഗ്ലാവിനെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തു. മുന്‍പത്തെ പോസ്റ്റില്‍ ഇതേക്കുറിച്ചായിരുന്നു താന്‍ സൂചിപ്പിച്ചത്. ചിലരൊക്കെ കൃത്യമായി അത് മനസ്സിലാക്കിയെന്നായിരുന്നു ആര്യ പറഞ്ഞത്.
ജീവിതത്തിലെ മനോഹരമായ യാത്രകളിലൊന്ന് അവസാനിക്കാന്‍ പോവുകയാണ്. കോമഡി ആര്‍ടിസ്റ്റായി തനിക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. അണിയറപ്രവര്‍ത്തകര്‍ നല്കിയ പിന്തുണയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാരണമായതെന്നു തുറന്നു പറഞ്ഞ ആര്യ ചാനലിനും പ്രേക്ഷകര്‍ക്കും നന്ദിയും അറിയിച്ചു. യാതൊരുവിധ മുന്‍പരിചയവുമില്ലാതെയാണ് താന്‍ ഈ ഹാസ്യ പരിപാടിയിലേക്ക് എത്തിയത്. മുകേഷേട്ടനും പിഷാരടിക്കും ധര്‍മ്മജനുമൊപ്പം അഭിനയിക്കുന്നതിന്റെതായ എല്ലാവിധ പരിഭ്രമവും തുടക്കത്തിലുണ്ടാിരുന്നു. ഡയാന സില്‍വസ്റ്ററാണ് ധൈര്യം നല്കി തന്നെ നയിച്ചത്. പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിച്ചത്.
ആര്യയുടെ പോസ്റ്റ്
Post Your Comments