BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കില്‍; നടി ശ്വേതയുടെ സംഭവബഹുലമായ ജീവിതമിങ്ങനെ..

നടി ശ്വേതയുടെ രണ്ടാം വിവാഹവും പരാജയത്തിലേയ്ക്ക് എന്ന് സൂചന. നടി കുറച്ചു ദിവസമായി ഒറ്റയ്ക്കാണ് താമസമെന്നും റിപ്പോര്‍ട്ട്. ശ്വേതയുടെ ആദ്യ വിവാഹം നടന്‍ രാജ ചൗധരിയുമായി ആയിരുന്നു. രാജയുമായുള്ള ജീവിതം വലിയ വിവാദമായിരുന്നു. പ്രശ്നങ്ങള്‍ നിറഞ്ഞ ആ ദാമ്പത്യത്തില്‍ നിന്നും രക്ഷപ്പെട്ട ശ്വേത പിന്നീടു അഭിനവിനെ വിവാഹം ചെയ്യുകയായിരുന്നു.

ഒന്‍പത് വര്‍ഷം നീണ്ട ദാമ്പത്യത്തിനു വിരാമമിട്ടുകൊണ്ടാണ് രാജയും ശ്വേതയും വേര്‍പിരിഞ്ഞത്. മദ്യത്തിന് അടിമയായ രാജയുമായുള്ള ജീവിതം വളരെ ദുസ്സഹമായിരുന്നു. ദിവസവും തന്നെ രാജ മര്‍ദ്ദിക്കുമായിരുന്നുവെന്നും ശ്വേത വിവാഹ മോചന സമയത്ത് വെളിപ്പെടുത്തിയിരുന്നു. അതുകൂടാതെ ശ്വേതയുടെ പരിപാടികളുടെയും ഷോകളുടെയും സെറ്റില്‍ നിരവധി പ്രശ്നങ്ങള്‍ രാജ സൃഷ്ടിച്ചിരുന്നു. ഈ ബന്ധത്തില്‍ നിന്നും 2007ല്‍ വിവാഹ മോചനം നേടിയ ശേഷമാണു താരം നടന്‍ അഭിനവ് കോലിയുമായി അടുപ്പത്തിലായത്. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2013ജൂലൈ 13നു ശ്വേതയും അഭിനവുമായുള്ള വിവാഹം നടന്നു. ഇരുവര്‍ക്കും രേയ്നാഷ് എന്നൊരു മകനുണ്ട്. രാജയുമായുള്ള വിവാഹത്തില്‍ നടിയ്ക്ക് ഒരു മകളുമുണ്ട്.

Shweta Tiwari എന്നതിനുള്ള ചിത്രം

കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവാഹ മോചനത്തെക്കുറിച്ച് സൂചനയുള്ളത്. ഇരുവര്‍ക്കും ഇടയില്‍ ജോലി സംബന്ധമായ ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതാണ്‌ വേര്‍പിരിയലിന്‍റെ വക്കില്‍ എത്തിച്ചതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

Image result for Shweta Tiwari

shortlink

Related Articles

Post Your Comments


Back to top button