CinemaGeneralMollywoodNEWSWOODs

ഒരുപാടു പേർ ആ റോള്‍ തനിക്ക് തരരുതെന്നു സംവിധായകനെ വിളിച്ചു പറഞ്ഞു!

ഒരു സിനിമ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാകുന്ന നായകരോ അഭിനേതാക്കളോ ആയിരിക്കില്ല ചില ചിത്രങ്ങള്‍ പൂര്‍ത്തിയായി പ്രേക്ഷകന് മുന്നില്‍ എത്തുമ്പോള്‍. അത്തരം പല സൂപ്പര്‍ ഹിറ്റുകളുടെയും കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് മറ്റുള്ളവരുടെ അവസരങ്ങള്‍ തട്ടിക്കളയുന്നതും. ശത്രുതമൂലം ചിത്രത്തില്‍ നിന്നും അവസരങ്ങള്‍ കളയുന്നത് പുതിയ കാര്യമല്ല. ആഭിനേതാവായും സംവിധായകനായും കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രതാപ്‌ പോത്തന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ലോകത്ത് സജീവമായ പ്രതാപ് പോത്തന്‍ തന്റെ ആദ്യ കാല സിനിമാ ജീവിത അനുഭവങ്ങള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

മുംബൈയിൽ താമസിച്ചിരുന്ന കാലത്ത് സംവിധായകൻ ഭരതനാണ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് പ്രതാപ്‌ പോത്തന്‍ പറയുന്നു. ‘ആരവ’ത്തിലെ ചെറിയ റോളിലേക്ക് ഭരതൻ ക്ഷണിച്ചു. പിന്നീട് ‘തകര’യിലേക്കു കാസ്റ്റ് ചെയ്ത സമയത്ത് ഒരുപാടു പേർ ഭരതനെ വിളിച്ചു പറഞ്ഞു, ഇംഗ്ലിഷൊക്കെ പറഞ്ഞു നടക്കുന്ന പ്രതാപ് പോത്തനെ കൊണ്ട് ആ റോൾ ചെയ്യിക്കരുതെന്ന്. എന്റെ സഹോദരനും ആ കൂട്ടത്തിലുണ്ടായിരുന്നു. ‘തകര’ വലിയ ഹിറ്റായി. മലയാളത്തിൽ ഭരതനും പത്മരാജനും തമിഴിൽ കെ. ബാലചന്ദറിനുമൊപ്പം ജോലി ചെയ്യാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഭര്‍ത്താവിനോട് പ്രതികാരം ചെയ്യുന്ന ഭാര്യയോ ഐശ്വര്യ റായി!!

shortlink

Related Articles

Post Your Comments


Back to top button