നായകനും ഹാസ്യ താരവുമായ വടിവേലുവിന് തമിഴ് സിനിമയില്‍ അപ്രഖ്യാപിത വിലക്ക്. കഴിഞ്ഞ കുറച്ച് നാളുകളായി താരം വിവാദത്തിലായിരുന്നു. സംവിധായകന് ശങ്കര്‍ നടനെതിരെ രംഗത്തു വന്നത് വലിയ ചര്‍ച്ചയായിരുന്നു. ‘ഇംസൈ അരസന് 24-ാം പുലികേശി’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ശങ്കര്‍. ചിത്രത്തില്‍ നായകനായിരുന്ന വടിവേലു ഷൂട്ടിങുമായി സഹകരിക്കുന്നില്ലെന്നും, പ്രതിഫലം കൂട്ടി ചോദിച്ചെന്നും, ജൂനിയര്‍ താരങ്ങളുമായി സഹകരിക്കുന്നില്ലെന്നുമൊക്കെയുളള ആരോപണങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇതിനെതിരെ നടന് പ്രതികരിച്ചത് ”തന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമ”മാണിതെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യപരവും, സാമ്പത്തികമായ അഭപ്രായ വ്യത്യാസവും കാരണം ഈ ചിത്രത്തില്‍ തുടര്ന്നഭിനയിക്കില്ലെന്ന നിലപാടിലാണ് വടിവേലു.
ഈ പ്രശ്നം നടികര്‍ സംഘത്തിന്റെയും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെയും മുന്നിലെത്തിയിരിക്കുകയാണ്. 9കോടി രൂപ ഇതുവരെ നിര്‍മ്മാതാക്കള്‍ മുടക്കി കഴിഞ്ഞു. പടം മുടങ്ങിയാല്‍ അതു വലിയ ബാധ്യതയാകുമെന്ന് ഇവര്‍ പറഞ്ഞു. 8 കോടി രൂപ വടിവേലു നഷ്ട പരിഹാരമായി നല്‍കേണ്ടി വരുമെന്നും സൂചനയുണ്ട്. ഇതോടെ സംഘടനകള്‍ വടിവേലുവിന് പരസ്യ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി അപ്രഖ്യാപിത വിലക്ക് തുടങ്ങി കഴിഞ്ഞുവെന്നും ചില റിപ്പോര്‍ട്ടുകള്‍.
ആ നടനൊപ്പം അഭിനയിക്കില്ല; തെന്നിന്ത്യന്‍ താരം കാജല്‍
Post Your Comments