മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയ താര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള തെന്നിന്ത്യന്‍ താരമാണ് സംഗീത. സാമി സംവിധാനം ചെയ്ത ഉയിരിലേ അരുന്ധതി എന്ന കഥാപാത്രം സംഗീതയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. സാമി സംവിധാനം ചെയ്ത ആ ചിത്രത്തില്‍ അമിത ശരീരം പ്രദര്‍ശനത്തിന് അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി.
സംഗീതയുടെ വാക്കുകള്‍ ഇങ്ങനെ… ‘സംവിധായകന് എന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ അത് പുതുമുയുള്ളതാണെന്നും ബോള്‍ഡുമാണെന്ന് മനസിലായി. എന്നാല്‍, നെഗറ്റീവ് കഥാപാത്രമയതിനാല് അതില്‍ അഭിനയിക്കണോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. ഒടുവില്‍ ഒരു തീരുമാനം എടുക്കാന്‍ സുഹൃത്തും മന:ശാസ്ത്രജ്ഞനുമായ കുടുംബ ഡോക്ടറെ സന്ദര്‍ശിച്ചു. അദ്ദേഹം എന്നോട് വിചിത്രമായ ഒരു കേസിന്റെ കാര്യം പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി കൊടുക്കുന്നു ഒരു സത്രീയുടെ കഥയായിരുന്നു അത്. ഞാന്‍ ഞെട്ടിപ്പോയി. ഇതേ കഥയാണ് സംവിധായകന് എന്നോട് പറഞ്ഞത്. അതൊരു ബോധവതക്രണ ചിത്രമായിരിക്കുമെന്നും അതില്‍ അഭിനയിക്കണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. അങ്ങനെ അരുന്ധതിയാകാന് തയ്യാറായി.’
ക്ലീവേജ് ഷോട്ടുകളോ അധികം ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്നായിരുന്നു തന്റെ കരാര്‍. സംവിധായകന് അത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഷൂട്ടിങ്ങിന്റെ സമയത്ത് നിരവധി അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. സിനിമയ്ക്ക് എരിവ് കൂട്ടാന്‍ ഞാന്‍ കുറച്ച് കൂടി ശരീരം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍, ഞാന്‍ അതിന് ഒരുക്കമായിരുന്നില്ല. ഒടുവില്‍ സിനിമ പൂര്‍ത്തീകരിച്ചു. ആ ചിത്രത്തിന് ലഭിച്ച സ്വീകാര്യത അത്ഭുതാവഹമായിരുന്നു. ആ സിനിമ എനിക്ക് വലിയൊരു ബ്രേക്ക് നല്കി. എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ ആ സിനിമ കണ്ടത്. അതുതന്നെ അമ്മയ്ക്കൊപ്പം റിലീസിന്റെ സമയത്ത്. എനിക്ക് ആ സിനിമ കാണാന്‍ തന്നെ കഴിഞ്ഞില്ല. അത്രയ്ക്കും അലോസരപ്പെടുത്തുന്നതായിരുന്നു അത്. തിയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തോന്നി. അമ്മ എന്നെ പിടിച്ചിരുത്തി അത് മുഴുവന്‍ കാണിക്കുകയായിരുന്നു. ഇത്രയും നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമായി എനിക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഞാന്‍ ആകെ അത്ഭുതപ്പെട്ടുപോഎന്നും താരം പറയുന്നു.
Post Your Comments