BollywoodCinemaWOODs

ഫെമനിസത്തെക്കുറിച്ച് പറഞ്ഞ് അമിളിപറ്റി; നടിയ്ക്കെതിരെ ആരാധകര്‍

പൊതു പരിപാടിയില്‍ ഫെമനിസത്തെക്കുറിച്ച് തുറന്നു പറഞ്ഞതിലൂടെ ആരാധകരുടെ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് ബോളിവുഡ് താര കരീന കപൂര്‍. തന്റെ പുതിയ ചിത്രമായ വേറെ ധി വെഡിങ്ങിന്റെ പ്രചരണപരിപാടിക്കിടെ സ്ത്രീയും പുരുഷനും തുല്യരാണെന്ന് വിശ്വസിക്കുന്നുവെങ്കിലും താന്‍ ഒരു ഫെമിനിസ്റ്റ് അല്ലെന്ന് കരീന പറഞ്ഞതിനെതിരെയാണ് കടുത്ത വിമര്‍ശനം നടി നേരിടേണ്ടി വന്നത്.

KAREENA KAPOOR എന്നതിനുള്ള ചിത്രം

‘ഞാന്‍ തുല്യതയില്‍ വിശ്വസിക്കുന്നു. പക്ഷേ ഞാന്‍ ഒരു ഫെമിനിസ്റ്റാണെന്ന് പറയുന്നില്ല. എല്ലാത്തിനും മുകളില്‍ ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ സെയ്ഫ് അലി ഖാന്റെ ഭാര്യ എന്ന നിലയില്‍ അഭിമാനിക്കുന്നു’- കരീന പറഞ്ഞു. ഇതോടെ ഫെമിനിസ്റ്റ് എന്നാല്‍ ഇതല്ലാതെ എന്താണ് അര്‍ത്ഥമെന്നും കരീനയ്ക്ക് ഫെമിനിസം എന്താണെന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button