അകാലത്തില്‍ വിട്ടു പിരിഞ്ഞ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ എന്നും മലയാളികളുടെ മനസ്സിലുണ്ട്. മകളെ ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു മണിയുടെ ആഗ്രഹം. സി. ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുകയാണ് മണിയുടെ മകള്‍ ശ്രീലക്ഷ്മി. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ച്ചത്. ശ്രീലക്ഷ്മി ഡോക്ടറായി കാണാന്‍ മണി ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അച്ഛന്റെ ആഗ്രഹം മകള്‍ നിറവേറ്റണമെന്നും രാമകൃഷ്ണന്‍ തന്റെ കുറുപ്പില്‍ പറയുന്നു.
രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം
കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോള്‍ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജാഗ്വാര്‍ കാര്‍ സമ്മാനമായി നല്‍കിയ പൊന്നച്ഛന്‍: മകള്‍ പാവങ്ങള്‍ക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും. അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകള്‍ക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു.
അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങള്‍. പാവങ്ങളുടെ ഡോക്ടര്‍ എന്നതിനപ്പുറം, അച്ഛനെ ഓര്‍ത്ത് നെഞ്ചു പിടഞ്ഞു വരുന്നവര്‍ക്കൊക്കെ അച്ഛനെ പോലെ സ്‌നേഹവും, ആശ്വാസവും നല്‍കണം. അച്ഛന്റെ ആഗ്രഹങ്ങള്‍ സഫലമാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാന്‍ ജഗദീശ്വരന്‍ കൂട്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മൂസിന് സര്‍വ്വ മംഗളങ്ങളും നേരുന്നു.
മരിച്ചയാളെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ല; കലാഭവന്‍ മണിക്കെതിരെ ആരോപണങ്ങളുമായി ശാന്തിവിള ദിനേശ്
Post Your Comments