തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ ആണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച. ക്വീന്‍ എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്റെ തിരക്കിലാണ് താരം. പാരീസ് പാരിസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നവദീപിനെയായിരുന്നു ഒരു പ്രധാന കഥാപാത്രത്തിനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അറിഞ്ഞതും ആ നടനൊപ്പം അഭിനയിക്കാന്‍ സാധിക്കില്ലെന്ന് കാജല്‍ ഉറപ്പിച്ചു പറയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ചന്ദാമാമ എന്ന ചിത്രത്തില്‍ കാജലിന്റെ നായകനായിരുന്നു നവദീപ്. എന്നാല്‍ ഈ ചിത്രത്തില്‍ നവദീപ് വേണ്ടെന്ന തീരുമാനത്തിലാണ് താരം. പാരീസ് പാരീസ് ഷൂട്ടിംഗ് പൂര്‍ത്തിയാകാറായി. രമേശ് അരവിന്ദ് ആണ് ചിത്രം ഒരുക്കുന്നത്.
Post Your Comments