കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം അങ്ങനെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന അതുല്യ പ്രതിഭയാണ് ബാലചന്ദ്രമേനോന്. സീനിയര്‍ സംവിധായകനായ ബാലചന്ദ്രമേനോന് മറ്റു സംവിധായരുടെ സെറ്റില്‍ ചെല്ലുമ്പോള്‍ അവരുടെ നിര്ദ്ദേശത്തിനനുസരിച്ചാണോ കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന് ഒരു ടിവി അഭിമുഖത്തില്‍ അവതാരകന് ബാലചന്ദ്രമേനോനോട് ചോദിക്കുകയുണ്ടായി.
“മറ്റു സംവിധായകരുടെ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ അവരുടെ കയ്യിലെ നടനാണ്, എനിക്ക് ഒരു സംവിധായകന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം തന്നാല്‍ ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ ചിലത് പറയും. ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തില്‍ ഞാനൊരു നല്ല വേഷം ചെയ്തിരുന്നു. അയ്യര്‍ സാറിനെ പ്രേക്ഷകരെല്ലാം ഇഷ്ടപ്പെട്ടിരുന്നു സിനിമയുടെ ആദ്യപകുതിയില്‍ എനര്‍ജറ്റിക്കായ അധ്യാപകനാണ് അദ്ദേഹം, രണ്ടാം പകുതിയില്‍ മകന് നഷ്ടപ്പെട്ട ദുരന്തം നേരിടുന്ന വ്യക്തിയും അത് കൊണ്ട് തന്നെ ആദ്യം ആ കഥാപാത്രം കുറിച്ച് സ്റ്റൈലിഷ് ആയി വരണമെന്നു എന്റെ തീരുമാനമായിരുന്നു, മകന് മരിക്കുന്നതോടെ മുടിയൊക്കെ നരച്ച മറ്റൊരു ലുക്ക് ക്രിയേറ്റ് ചെയ്യുന്നതോടെ വിഷ്വലിയുള്ള ആ മാറ്റം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടും. ഞാന്‍ അയ്യര്‍ സാറിന്റെ മേക്കപ്പിട്ടു ആദ്യം വന്നപ്പോള്‍ ലാല്‍ ജോസ് ഒന്ന് ഞെട്ടി, പക്ഷെ കാര്യം വിശദീകരിച്ചപ്പോള്‍ ലാല്‍ ജോസ് എന്റെ അഭിപ്രായം പൂര്‍ണമായും സ്വീകരിക്കുകയായിരുന്നു, മറിച്ച് ലാല്‍ ജോസ് അങ്ങനെ ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആ കഥാപത്രത്തെ അവതരിപ്പിക്കും.”
Post Your Comments