സെലിബ്രിറ്റികളുടെ ജീവിതം ഇപ്പോഴും വാര്‍ത്തയാകാറുണ്ട്. ബോളിവുഡിലെ ക്യൂട്ട് താരം ആലിയയുടെ കുടുംബമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതിനു പിന്നില്‍ ആലിയയുടെ സഹോദരി ഷഹീദാണ്. പതിമൂന്നു വയസ്സ് മുതല്‍ വിഷാദ രോഗത്തിന് അടിമയാണ് ഷഹീദ്.
വിഷാദ രോഗം മൂലം താനും തന്റെ കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടിനെ കുറിച്ചും കഷ്ടപ്പാടിനേയും കുറിച്ചും തുറന്നു പറയാന്‍ ഒരുങ്ങുകയാണ് ഷഹീദ്. അതിനായി ഒരു പുസ്തകം രചിക്കുന്നതിന്റെ തിരക്കിലാണ്. വിഷാദ രോഗത്തിനു മുന്നില്‍ അടിമപ്പെടേണ്ടതോ തേറ്റു കൊടുക്കേണ്ട ഒന്നല്ല. അതിനെ പൊരുതി ജയിക്കുകയാണ് വേണ്ടത്. വിഷാദരോഗത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് ഷാഹിന്‍ പുസ്തകത്തില്‍ പറയുന്നത്. സ്വന്തം ജീവിതത്തല്‍ നിന്ന് ലഭിച്ച പാഠങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്തകം രചിക്കുന്നത്. അലിയയുടെയും ഷാഹീന്റേയും അമ്മ സോണി റാസ്ദാനാണ് പുസ്തകം രചിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
ഒരിക്കല്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ ഷഹീദ് തന്റെ വിഷാദ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. വിഷാദരോഗത്തോട് പൊരുതുക യല്ലായിരുന്നു ജീവിക്കുക തന്നെയായിരുന്നു. അതിനെ ഒരു പോരാട്ടമായി തനിയ്ക്ക് ഒരുക്കലും കാണാന്‍ സാധിക്കുകയില്ലെന്നു ഷഹീന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഒരു സമയത്ത് അത് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചിലപ്പോള്‍ കുഴപ്പമൊന്നും ഉണ്ടാകില്ല. ശാന്തമായിരിക്കും. അടുത്ത അവസരത്തില്‍ അത് എന്റെ ഉള്ളിലുള്ള വെളിച്ചം കെടുത്തി കളയുന്നതു പോലെ തോന്നും . അപ്പോള്‍ താന്‍ നിശബ്ദയാകും. കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന്വരെ മടിയാകും. ആ കിടപ്പ് മണിക്കൂറുകള്‍ വരെ തുടരും ചിലപ്പോള്‍ ദിനങ്ങള്‍ വരെ തുടര്‍ന്ന് പോകുമെന്ന് ഷാഹീന്‍ അന്ന് കുറിച്ചു.
Post Your Comments