തൃശൂര്‍: സിനിമതാരങ്ങളുടെയും മറ്റും വ്യാജ മരണവാര്‍ത്ത സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നത് പതിവാണ്. ഇതിന് ഏറ്റവും ഒടുവില്‍ ഇരയായിരിക്കുന്നത് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമനാണ്. ഇന്നലെ രാവിലെ മുതലാണ് വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വികെ ശ്രീരാമന് മരിച്ചു എന്ന വാര്‍ത്ത പ്രചരിച്ചത്. സംഭവത്തില്‍ പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി.
also read: വി.കെ ശ്രീരാമന്റെ ചരമ വാര്‍ത്ത വ്യാജം
സ്വന്തം മരണവാര്‍ത്തയില്‍ അല്‍പ്പം കൗതുകവും കുറച്ച് സന്തോഷവുമുണ്ടെന്നായിരുന്നു ശ്രീരാമന്റെ പ്രതികരണം. താന്‍ ശ്രദ്ധേയനാണെന്നും തന്നെ മറ്റുള്ളവര്‍ ഓര്‍ക്കുന്നുണ്ടെന്നും അറിയാനുള്ള അവസരമാണിത്. ഫേസ്ബുക്കിലൊന്നും ഇല്ലെങ്കിലും വാര്‍ത്തകളെല്ലാം കേട്ടു. മരണത്തില്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുന്നവരുണ്ടാകാം. മുമ്പും ഇങ്ങനെ തനിക്കെതിരെ പ്രചാരണമുണ്ടായിട്ടുണ്ട്. ഇതെല്ലാം ആസ്വദിക്കുന്ന സമയത്തു തന്നെ, ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് മോശപ്പെട്ട സംസ്കാരമായി മാറും. അതില്‍ മാതൃകാപരമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറയുന്നു.
Post Your Comments