CinemaGeneralNEWS

ഓഡീഷന്റെ സമയത്ത് നിര്‍മ്മാതാവ് തന്നോട് വസ്ത്രമൂരാന്‍ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ഗായിക

സിനിമാ ലോകത്തെ താരങ്ങള്‍ നേരിട്ടിട്ടുള്ള പീഡനങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചില്‍ തുടരുന്നു. ഇപ്പോള്‍ അഭിനേത്രിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസാണ് ഒരു അഭിമുഖത്തില്‍ ഇത്തരം അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ‘ആദ്യം ഓഡീഷന് ചെന്നപ്പോള്‍ എന്നോട് മേല്‍വസ്ത്രം ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അനുസരിച്ചില്ല. മാറിടം കാണിച്ചുകൊടുക്കാന്‍ എന്നോടാവശ്യപ്പെട്ടു. എന്റെ നെഞ്ച് പൊട്ടുന്ന അത്രയും ഉറക്കെ ഹൃദയമിടിച്ചത് ഇപ്പോഴുമോര്‍ക്കുന്നു. എനിക്ക് ഭയമായിരുന്നു സംസാരിക്കുമ്പോള്‍.

എന്നാല്‍ ഞാന്‍ അവരുടെ ആവശ്യത്തിന് വഴങ്ങിക്കൊടുത്തില്ല’, ജെന്നിഫര്‍ പറഞ്ഞു. ഓഡീഷന്റെ സമയത്ത് സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയതായി ജെന്നിഫര്‍ പറയുന്നു. വസ്ത്രം ഊരി മാറ്റാനുള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിര്‍മാതാവ് ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റ് സ്ത്രീകള്‍ നേരിട്ടതുപോലുള്ള അത്രയും കഠിനമായ അനുഭവങ്ങള്‍ താന്‍ നേരിട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ‘അനക്കോണ്ട’ മുതല്‍ ‘ദി ബോയ് നെക്സ്റ്റ് ഡോര്‍’ വരെ നിരവധി ചിത്രങ്ങളിലൂടെ ആസ്വാദക പ്രശംസ പിടിച്ചുപറ്റിയ നടിയാണ് ജെന്നിഫര്‍ ലോപ്പസ്.

shortlink

Related Articles

Post Your Comments


Back to top button