
നടനും സംവിധായകനുമായ മേജര്‍ രവി മോഹന്‍ലാലിനെ നായകനാകി വേന്ദുഇമ് ഒരു ചിത്രം ഒരുക്കുന്നു. എന്നാല്‍ ആദ്യം പ്രിയദര്ശന് സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറില്‍ താന്‍ സഹസംവിധായകനാകുമെന്നും അത് കഴിഞ്ഞായിരിക്കും പുതിയ മോഹന്‍ലാല്‍ ചിത്രമെന്നും മേജര്‍ രവി വ്യക്തമാക്കി. പ്രിയദര്ശന് തന്റെ ഗുരു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ആറാം തമ്ബുരാന് പോലെ നാടന്‍ സിനിമായാകും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ ആഗ്രഹിക്കുന്നത്. രണ്ട് കഥകളാണ് മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ ആലോചിക്കുന്നത്. കഥ പൂര്‍ത്തിയാക്കിയെന്നും തിരക്കഥാജോലികള്‍ ബെന്നി പി നായരമ്ബലത്തെ ഏല്‍പ്പിച്ചെന്നും മേജര്‍ രവി ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.
നിലവില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. അതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അഭിനയിക്കും. പ്രിയദര്‍ശന്റെ ബിഗ്ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാര്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമേ മേജര്‍ രവി ചിത്രം ആരംഭിക്കൂ.
Post Your Comments