മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത് ചിത്രമായ തന്മാത്രയിലൂടെയായിരുന്നു മീരാ വാസുദേവിന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തന്നെ മീര ആരാധകരെ ഞെട്ടിച്ചു. ചിത്രത്തില്‍ നഗ്നയായി അഭിനയിച്ചത് വന്‍ ചര്‍ച്ചകള്‍ക്ക് ഇടവെച്ചിരുന്നു. അടുത്തിടെ ഈ രംഗങ്ങളെ കുറിച്ച് മീര തന്നെ തുറന്ന് പറഞ്ഞിരുന്നു.
സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചത്. സംവിധായകന് ബ്ലെസി, ക്യാമറാമാന് സേതു, അസോസിയേറ്റ് ക്യാമാറമാന്, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്, പിന്നെ തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്നാണ് താന്‍ പറഞ്ഞത്.
ലാലേട്ടന് ഒരു വലിയ പ്രൊഫൈലില്‍ നില്ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു. സിനിമയില്‍ നിന്ന് മറ്റ് നായികമാര്‍ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണെന്നും മീര പറഞ്ഞു.
Post Your Comments