
ഇന്ന് ഞാന്‍ പഴയത് പോലെയല്ല, ഒരുപാട് മാറിയിരിക്കുന്നു, പഴയ നാണമൊക്കെ പോയി. പറയുന്നത് മറ്റാരുമല്ല ബോളിവുഡ് താരറാണിയായി ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ജയപ്രദയാണ് മനസ് തുറക്കുന്നത്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയപ്രദ വെളിപ്പെടുത്തല്‍ നടത്തിയത്. നാണക്കാരിയായിരുന്ന ഞാന്‍ ആദ്യകാലങ്ങളില്‍ സിനിമയിലെ സെറ്റില്‍ ആരോടും സംസാരിക്കാറില്ലായിരുന്നു.
അന്ന് എനിക്ക് ജാഡയായിരുന്നെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എന്നെ അറിയാവുന്നവര്‍ എന്‌റെ നല്ല സുഹൃത്തുക്കളായി മാറും. രാഷ്ട്രീയ രംഗത്തേക്ക് എത്തിയും എനിക്ക് ഏറെ സന്തേഷം തന്ന ഒന്നാണ്. സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന നല്ല ജനപ്രതിനിധിയാവാന്‍ അത് എന്നെ ഏറെ സഹായിച്ചു. ഇപ്പോള്‍ ഞാന്‍ പഴയ പോലെയല്ല. ഏത് പ്രശ്‌നത്തെയും നേരിടാനുളള ധൈര്യമുണ്ട്. രാഷ്ട്രിയം എന്നെ ശക്തയായ വനിതയാക്കി മാറ്റിയെന്നും ജയപ്രദ പറയുന്നു.
Post Your Comments