താരങ്ങളുടെ ബന്ധം പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്. സല്മാന് ഖാന് – വിവേക് ഒബ്രോയ്, സല്മാന് -ഷാരുഖ്, സല്മാന്- ഐശ്വര്യ തുടങ്ങിയ വിവാദങ്ങള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിഷയം ബോളിവുഡിലെ കിംഗ് ഖാന് ഷാരുഖിനൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ നടിമാരെക്കുറിച്ചാണ്.
അമീഷ പട്ടേല്‍
കഹോന പ്യാര് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെയ്ക്ക് കടന്നു വന്ന നായികയാണ് അമീഷ പട്ടേല്‍. അഞ്ചു വര്‍ഷത്തിലധികമായി സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അമീഷ ഒരു അഭിമുഖത്തില്‍ ഷാരുഖിനൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞു.
സോനം കപൂര്‍
പത്തു വര്‍ഷമായി സിനിമാ ലോകത്തുള്ള സോനം കപൂര്‍ ഇത് വരെയും ഷാരുഖ് ഖാനൊപ്പം അഭിനയിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ വളരെയധികം പ്രായ വ്യത്യാസം ഉള്ളതിനാല്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നില്ലയെന്നാണ് സോനം പറയുന്നത്.
ഹേമ മാലിനി
ബോളിവുഡ് താര സുന്ദരി ഹേമ മാലിനി നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ദില്‍ ആഷ്ന ഹായ് എന്ന ചിത്രത്തില്‍ ഷാരുഖ് ഖാന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഓവര്‍ ആക്ടിംഗ് ആണ് ഷാരുഖ് നടത്തുന്നതെന്നാണ് ഹേമയുടെ പരാതി. അതുകൊണ്ട് തന്നെ ഇരുവരും മറ്റൊരു ചിത്രത്തിനായും ഒരുമിച്ചിട്ടില്ല.
Post Your Comments