![](/movie/wp-content/uploads/2018/05/naga.png)
ബോളിവുഡ് താര റാണി ശ്രീദേവിയുടെ അകാല മരണത്തിന്റെ വേദനയില്‍ നിന്നും സിനിമാ ലോകവും ആരാധകരും ഇനിയും മുക്തരായിട്ടില്ല. മരണത്തിലെ ദുരൂഹതകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നാഗാര്‍ജ്ജുന നടിയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറയുന്നു.
നടി ശ്രീദേവിയുടെ വിയോഗം ഇന്ത്യന്‍ സിനിമാമേഖലയില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചതെന്നും ആ മരണം വലിയ പാഠങ്ങളാണ് തന്നെ പഠിപ്പിച്ചതെന്നും ഒരു ന്യൂസ് ഏജന്‍സിയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടന് പറഞ്ഞു. നാഗാര്‍ജ്ജുനയുടെ വാക്കുകള്‍ ഇങ്ങനെ … ”ശ്രീദേവിയുടെ മരണം പെട്ടെന്നുള്ള ആ വേര്‍പാടില്‍ നിന്ന് നമുക്ക് ചുറ്റുമുള്ള പ്രിയപ്പെട്ടവരെ കൂടുതല്‍ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ചാണ് ഞാന്‍ ബോധവാനാകുന്നത്. ഒരോ നിമിഷവും മധുരമായി ജീവിച്ചു തീര്‍ക്കണം. തെന്നിന്ത്യന്‍ സിനിമാരംഗത്തേതു പോലെ തന്നെ ബോളിവുഡിലും വളരെ പ്രധാനപ്പെട്ട അഭിനേത്രിയായിരുന്നു അവര്‍. ഏതു ഭാഷയിലാകട്ടെ അവര്‍ നല്കിയ സംഭാവനയെ വിലകുറച്ച് കാണരുത്. തെലുങ്ക് ചിത്രങ്ങളില്‍ അവര്‍ കാട്ടിയ പ്രൊഫഷണലിസത്തെക്കുറിച്ച് എനിക്ക് ഉറപ്പു നല്കാന് കഴിയും”
കൂടാതെ ശ്രീദേവി തനിക്കൊപ്പവും അച്ഛനൊപ്പവുമം അഭിനയിച്ച കാര്യവും അദ്ദേഹം പങ്കുവച്ചു. ”ഒരു പക്ഷേ ആരും വിശ്വസിച്ചെന്ന് വരില്ല. എനിക്കൊപ്പവും എന്റെ പിതാവ് അക്കിനേനി നാഗേശ്വര റാവുവിനൊപ്പവും അവര്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്റെ മകളായിട്ടും കാമുകിയായിട്ടുമൊക്കെ. ആര്‍ക്കൊപ്പം അഭിനയിക്കുന്നു വെന്നല്ല. ആരോടൊപ്പം അഭിനയിച്ചാലും അവര്‍ വളരെ ഡെഡിക്കേറ്റഡ് ആയിരുന്നു എന്നതാണ് ശ്രദ്ധേയം. രാം ഗോപാല്‍വര്‍മ്മ സംവിധാനം ചെയ്ത ഗോവിന്ദ ഗോവിന്ദ എന്ന സിനിമയില്‍ ക്യാമറക്കു മുന്നില്‍ സന്തോഷവതിയായി ചിരിച്ചും തമാശ പറഞ്ഞും അവര്‍ തകര്‍ത്തഭിനയിക്കും എന്നാല്‍ ക്യാമറ സ്വിച്ച് ഓഫ് ചെയ്യുന്ന ആ നിമിഷം മുതല്‍ അവര്‍ അവരുടെ ലോകത്തേക്ക് പിന്‍വലിയും. അവര്‍ ഒരു വിസ്മയമായിരുന്നു. സിനിമയില്‍ ജോലി ചെയ്യുന്നിടത്തോളം കാലം ഞാന്‍ ശ്രീദേവിയെ മിസ് ചെയ്യും.”
Post Your Comments