CinemaKollywoodWOODs

എന്നെയും മക്കളെയും ഉപേക്ഷിക്കാന്‍ തയ്യാറായ ഭര്‍ത്താവിനെ നടി രാധിക തല്ലാനൊരുങ്ങി; നടി നളിനിയുടെ വെളിപ്പെടുത്തല്‍

സിനിമാ മേഖലയില്‍ താരങ്ങള്‍ പരസ്പരം ശത്രുതയില്‍ ആണെന്നാണ്‌ പൊതുവേയുള്ള ചിന്ത. എന്നാല്‍ അങ്ങനെയല്ല പല നടിമാരും മികച്ച സൗഹൃദത്തിലാണ്. അതിനു ഉദാഹരണമാണ് മുന്‍കാല നായികമാരായ രാധികയും നളിനിയും. രാധികയുമായുള്ള അടുപ്പത്തേക്കുറിച്ച് നളിനി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വാചാലയായി. സംവിധായകന്‍ രാമരാജന്റെ മുന്‍ ഭാര്യയാണ് നളിനി. 2000-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.

നളിനിയുടെ വാക്കുകള്‍ ഇങ്ങനെ… നടി രാധിക എനിക്ക് സഹോദരിയാണ്. എന്നെയും മക്കളെയും ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചെന്നറിഞ്ഞപ്പോള്‍ രാധിക വീട്ടിലേയ്ക്ക് വന്നു. വലിയ ദേഷ്യത്തിലായിരുന്നു അവള്‍. വലിയ വാഗ്‌വാദം നടന്നു, ഇനി നീ അവളുടെ കാര്യം നോക്കണ്ട അവള്‍ക്ക് ഞാനുണ്ട് എന്ന് രാധിക അക്രോശിച്ചു, അദ്ദേഹത്തെ അടിക്കാന്‍ വരെ തുനിഞ്ഞു’ നളിനി വെളിപ്പെടുത്തി.

ഇരട്ട കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ തന്റെ പ്രശസ്തിയും പദവിയുമൊക്കെ കുറഞ്ഞു വരുമെന്ന് വിശ്വസിച്ച സംവിധായകനാണ് രാമരാജന്‍. അതിന്റെ പേരില്‍ കലഹം തുടങ്ങുകയും ജ്യോതിഷത്തിലുള്ള അന്ധവിശ്വാസത്തില്‍ വേര്‍പിരിയുകയു മായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button