വെള്ളിത്തിരയിലെ തിളങ്ങുന്ന താരങ്ങളുടെ ദുരന്തപൂര്‍ണ്ണമായ ജീവിത കഥകള്‍ ആരാധകര്‍ ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ താര റാണിയായി ഒരുകാലത്ത് വിലസിയ നടി വൃദ്ധസദനത്തില്‍ വച്ച് അന്തരിച്ച വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാ ലോകം. ബോളിവുഡ് നടി ഗീത കപൂറാണ് അന്തരിച്ചത്. അന്‍പത്തിഒന്‍പത് വയസ്സായിരുന്നു. മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് വൃദ്ധസദനത്തില്‍ എത്തിയതാണ് താരം.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഗീത കപൂറിനെ മകന്‍ രാജ ഗൊരെഗാവിലെ തെരുവില്‍ ഉപേക്ഷിച്ചത്. സിനിമയില്‍ കോറിയോഗ്രഫറായി പ്രവര്‍ത്തിക്കുന്ന രാജ എടിഎമ്മില്‍ നിന്ന് പണമെടുത്തിട്ട് വരാമെന്ന് പറഞ്ഞ് റോഡില്‍ നിര്‍ത്തിയ ശേഷം കടന്നു കളയുകയായിരുന്നു. ഗീത കപൂറിന്റെ ആശുപത്രിച്ചെലവ് നിര്‍മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണു വഹിച്ചത്. മകന്‍ വന്ന് കൂട്ടികൊണ്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു ഗീത കപൂറിന്റെ വാസമെന്ന് അശോക് പണ്ഡിറ്റ് പറഞ്ഞു. ഉപേക്ഷിച്ച ശേഷം മക്കളോ ബന്ധുക്കളോ ഗീത കപൂറിനെ ഒരിക്കല്‍ പോലും കാണാനായി വന്നിട്ടില്ല.രാജയെ കൂടാതെ പൂജയെന്ന മകളും ഗീത കപൂറിനുണ്ട്. പൂജ എയര്‍ഹോസ്റ്റാണ്.
ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം ബന്ധുക്കള്‍ വരാത്ത പക്ഷം സംസ്‌കാരം നടത്തുമെന്ന് വൃദ്ധസദന അധികൃതര്‍ വ്യക്തമാക്കി. 100 ലേറ സിനിമകളില്‍ വേഷമിട്ട താരത്തിന്റെ പക്കീസ, റസിയ സുല്‍ത്താന എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രത്യേക നിരൂപക ശ്രദ്ധ നേടിയിരുന്നു.
Post Your Comments