മോഹന്‍ലാല്‍- ശ്രീനിവാസന് ടീം നിരവധി ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ സമ്മാനിച്ച കോമ്പോയാണ്, എന്നാല്‍ ശ്രീനിവാസന് രചന നിര്‍വഹിച്ച ‘പത്മശ്രീ സരോജ് കുമാര്‍’ എന്ന ചിത്രം പുറത്തിറങ്ങിയതോടെ മോഹന്‍ലാലുമായി ശ്രീനിവാസന് വിരോധമുണ്ടെന്നു പലരും വ്യാഖ്യാനിച്ചിരുന്നു.
അതില്‍ കഴമ്പില്ലെന്നും മോഹന്‍ലാലിനു തന്നെ നന്നായി അറിയാമെന്നും, നേരില്‍ കാണുമ്പോള്‍ ശ്രീനിവാസന് എന്നെ ഇതിലും കൂടുതല്‍ കളിയാക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞതായി ശ്രീനിവാസന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ വലിയ നടനായപ്പോഴും അദ്ദേഹത്തിന്റെ ഡേറ്റ് ചോദിച്ചു ഒരിക്കല്‍ പോലും പോയിട്ടില്ലെന്ന് ശ്രീനിവാസന് വ്യക്തമാക്കുന്നു.
ഇവര്‍ ഒന്നിച്ച ചില സിനിമകളില്‍ മോഹന്‍ലാലിനെ എതിര്‍ക്കുന്ന നെഗറ്റീവ് കഥാപത്രമായി ശ്രീനിവാസന് അഭിനയിച്ചിട്ടുണ്ട്, സ്വന്തം രചനയായിട്ടും അങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിനും ശ്രീനിവാസന് കൃത്യമായ ഉത്തരമുണ്ട്.
ഞാന്‍ എഴുതിയ സിനിമകളില്‍ എനിക്ക് വില്ലന്‍ വേഷം സ്വീകരിക്കേണ്ടി വരുന്നത് മോഹന്‍ലാലിന് നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ്, ‘മുകുന്ദേട്ട സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തില്‍ ഞാന്‍ ആയിരുന്നു ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിച്ച വേഷത്തില്‍ അഭിനയിക്കാനിരുന്നത് എന്റെ റോളില്‍ മോഹന്‍ലാലും, പക്ഷെ മോഹന്‍ലാലിന് ചിത്രത്തിലെ തരികിട കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മടിയുണ്ടായിരുന്നു.അത് കൊണ്ടാണ് എനിക്ക് ഇതൊക്കെ ചെയ്യേണ്ടി വന്നതെന്ന് ശ്രീനിവാസന് ചിരിയോടെ വിശദീകരിക്കുന്നു.
Post Your Comments