CinemaGeneralMollywoodMovie GossipsNEWSWOODs

‘ഒരിക്കലും അമ്മയില്‍ നിന്നും പണം അടിച്ചുമാറ്റരുത്’ ഇന്നസെന്റ് ജയസൂര്യയോട് പറഞ്ഞതിനു പിന്നില്‍

താര സംഘടന അമ്മ പുതിയ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. നടന്‍ എം പിയുമായ ഇന്നസെന്റ് ആണ് കഴിഞ്ഞ 17 വര്‍ഷമായി അമ്മയുടെ തലപ്പത്ത്. എന്നാല്‍ തത്സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് താര അറിയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ അടുത്ത ജൂണില്‍ നടക്കുന്ന ജനറല്‍ യോഗത്തില്‍ പുതിയ നേതൃനിരയുണ്ടാകും. പുതിയ സ്ഥാനത്തേക്ക് ഒരുപാട് പേരുകള്‍ നിര്‍ദേശിക്കുന്നു ണ്ടെങ്കിലും ജയസൂര്യയുടെ പേരാണ് കൂടുതല്‍ ശക്തമായി കേള്‍ക്കുന്നത്.

ജീവിതത്തിലും സിനിമയിലും എപ്പോഴും ഹാസ്യം സൂക്ഷിക്കുന്ന ഇന്നസെന്റ് നടന്‍ ജയസൂര്യയ്ക്ക് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ ചര്‍ച്ച. ഒരിക്കല്‍ ഇന്നസെന്റിന് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ വിളിച്ചപ്പോള്‍ ഉണ്ടായ രസകരമായ സംഭവം പങ്കുവചിരിക്കുകയാണ് ജയസൂര്യ. സംഭവം ഇങ്ങനെ… കലൂര്‍ പള്ളിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു ഞാന്‍ വിളിച്ചത്. ആകെ ഡെസ്പായി സംസാരിച്ചിരുന്ന എന്നോട് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു. അതേ എനിക്ക് നിന്നോടൊക്കെ ഒരു കാര്യമേ പറയാനുള്ളൂ. ഒരിക്കലും അമ്മയില്‍ നിന്നും പണം അടിച്ചുമാറ്റരുത്. അങ്ങനെ ചെയ്താല്‍ ഇതുപോലെയിരിക്കും’- ജയസൂര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button