സത്യന് അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നിഖില വിമല്‍. ഭാഗ്യദേവതയിലെ സാലിയെ പെട്ടന്ന് ഓര്‍മ്മ കിട്ടിയില്ലെങ്കില്‍ ലൗ 24 x 7 എന്ന ചിത്രത്തിലെ കബനി കാര്‍ത്തികയെ ആരും മറക്കാന്‍ ഇടയില്ല. ആ സിനിമ ഇറങ്ങി മൂന്നു വര്‍ഷം തികയുമ്പോള്‍ തമിഴിലും തെലുങ്കിലുമായി ഇതിനോടകം സിനിമകള്‍ ചെയ്തു കഴിഞ്ഞു നിഖില. തമിഴില്‍ അഞ്ച് ചിത്രങ്ങളും തെലുങ്കില്‍ രണ്ടു ചിത്രങ്ങളും നിഖില പൂര്‍ത്തിയാക്കി. എന്നാല്‍ ഏറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരികെ വരികയാണ് നിഖില. വിനീത് ശ്രീനിവാസന്റെ നായികയായാണ് നിഖിലയുടെ മടങ്ങി വരവ്.
ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ ആണ് ലൗ 24x 7 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. പരീക്ഷ മാറ്റിവയ്ച്ചാണ് സിനിമയില്‍ അഭിനയിച്ചത്. സിനിമയ്ക്ക് ശേഷം ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഡിഗ്രി പൂര്‍ത്തിയാക്കാന്‍. ആദ്യം സിനിമയില്‍ സജീവമാകണമെന്ന ചിന്ത ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ സിനിമയോടാണ് ഏറെ പ്രിയം. നല്ല റോളുകള്‍ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും നിഖില പറയുന്നു.
Post Your Comments