GeneralNEWS

‘നിപ്പ വൈറസ്’ ;ട്രോളര്‍മാരെ കൂട്ടത്തോടെ വിഴുങ്ങി ജോയ് മാത്യൂ, തലകുനിച്ച് സോഷ്യല്‍ മീഡിയ

നിപ്പ വൈറസുമായി ബന്ധപ്പെട്ടു ട്രോള്‍ ഉണ്ടാക്കി രസിക്കുന്നവരെ കൂട്ടത്തോടെ വിഴുങ്ങി ജോയ് മാത്യൂ. കോഴിക്കോട് ജില്ലയില്‍ പടര്‍ന്നു പിടിച്ച നിപ്പ വൈറസ് പനി ബാധ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുമ്പോള്‍ ട്രോള്‍ ഉണ്ടാക്കി തമാശ കണ്ടെത്തുന്നവരെ അടിമുടി വിമര്‍ശിച്ചിരിക്കുകയാണ് ജോയ് മാത്യൂ. പ്രതിവിധി കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്ത്രം പകച്ചു നിൽക്കുന്ന ദുരന്ത സമയത്തും മലയാളികള്‍ ഇതിനെ തമാശായി കാണുന്നുവെന്നായിരുന്നു ജോയ് മാത്യൂവിന്റെ വിമര്‍ശനം.

ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഞാനാരുടേയും ഭക്തനല്ല
എന്നാൽ ഭക്തിയിലൂടെ സമാധാനം
ലഭിക്കുന്നവരെ പരിഹസിക്കുക എന്റെ പണിയുമല്ല .
ഭക്തർ പലവിധമാണു ,ദൈവ ഭക്തന്മാർ, വിശ്വാസ ഭക്തന്മാർ, പാർട്ടി ഭക്തന്മാർ ,നേതൃ ഭക്തന്മാർ
തുടങ്ങി നിരവധിയാണു.
ഇവർക്കൊക്കെ അവരുടെ വിശ്വാസങ്ങൾക്കും ഭക്തിക്കും
അനുസരിച്ചുള്ള സമാധാനമോ ആശ്വാസമോ ലഭിക്കുന്നുണ്ടാവാം-
ഈ അടുത്ത ദിവങ്ങളിലായി നമ്മളെയാകെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നിപ്പ വൈറസ്‌ രോഗബാധിതരായി ഒരു നഴ്സ്‌ അടക്കം നിരവധി പേരാണു മരണത്തിനു കീഴടങ്ങിയത്‌.
പ്രതിവിധി കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്ത്രം
പകച്ചു നിൽക്കുന്ന ദുരന്ത സമയത്തും നമ്മൾ മലയാളികൾ അതിനെ തമാശയായി കാണുന്നു ; ട്രോളി സന്തോഷിക്കുന്നു.
രോഗബാധിതരായരുടെ ബന്ധുക്കളുടെയോ
പേരാബ്രയിലും അയൽ പ്രദേശങ്ങളിൽ
താമസിക്കുന്നവരുടെയോ മാനസീകാവസ്ഥയെക്കുറിച്ച്‌
പരിഹസിക്കുമ്പോൾ അടിവരയിടുന്നത്‌
അയൽക്കാരന്റെ അമ്മയുടെ ഭ്രാന്ത്‌ കണ്ട്‌ ആഹ്ലാദിക്കുന്ന നമ്മൾ മലയാളികളുടെ മനോ വൈകല്യത്തെക്കുറിച്ചാണു-
നിപ്പ്പ വൈറസ്‌ നെ സംബന്ധിച്ചു വന്ന ഒരു ട്രോളിനെക്കുറിച്ചാണു പറയാനുള്ളത്‌.
അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കണം എന്ന് പറയുന്ന വിപ്ലവകാരികൾ കെട്ടിപ്പിടിക്കുന്നത്‌ (hugging) പോയിട്ട്‌ പരസ്പരം തോളിൽ കൈയ്യിട്ട്‌ നിൽക്കുന്നത്‌ പോലും കാണാൻ കഴിയാത്ത ഒരു കാലത്താണു
മതാ അമൃതാനന്ദമയി അവരുടെ ഭക്തരെ കെട്ടിപ്പിടിക്കുന്നതും ആശ്ലേഷിക്കുന്നതും ചിലപ്പോഴെല്ലാം മുത്തം നൽകുന്നതും .ജീവിത പ്രാരാബ്ദങ്ങളിൽ പെട്ടുഴലുന്ന ഒരു പാട്‌ മനുഷ്യർക്ക്‌ അത്‌ ആശ്വാസമേകുന്നുണ്ടാവാം-
തന്നെക്കാണാനും ആശ്ലേഷിക്കാനും എത്തുന്നവർക്ക്‌ പകർച്ചവ്യാധികളുണ്ടോ , മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയിട്ടുണ്ടോ എന്നും മറ്റും നോക്കിയിട്ടല്ല അവർ തന്റെ ഭക്തരെ സ്വീകരിക്കുന്നത്‌.
അതിനെ ട്രോളുമ്പോൾ നമ്മൾ സൗകര്യപൂർവ്വം മറ്റു ചിലതിനെ വെറുതെ വിടുന്നു-
ട്രോളിൽ ഇരട്ടത്താപ്പ്‌ പാടില്ല.

ട്രോളുകൾ വെറും തമാശയായി കണ്ടാൽ മതി എന്നാണൂ നിങ്ങളൂടെ തർക്കുത്തരമെങ്കിൽ മറ്റു മതസ്‌ഥരുടെ കാര്യത്തിൽ എന്തുകൊണ്ട്‌ തമാശകൾ സ്രുഷ്ടിക്കുകയൊ പ്രചരിപ്പിക്കുകയൊ ചെയ്യുന്നില്ല- വിശാസികൾ സാഹാദര്യത്തിന്റെ പ്രതീകമായി നമസ്കാര ശേഷം പരസ്പരം ആശ്ലേഷിക്കാറുണ്ടല്ലോ-
ക്രിസ്ത്യൻ പുരോഹിതർ ഭക്തരുടെ വായിലേക്ക്‌ കൈകൊണ്ടാണു കുർബാന കഴിഞ്ഞ അപ്പം നൽകുന്നത്‌- വിശുദ്ധ ദിവസത്തിൽ ഭക്തരുടെ കാൽ കഴുകിംകൊടുക്കുന്നതും കാണാം-
ഇവിടെയൊന്നും പരിഹാസത്തിന്റെ ട്രോളുകൾ കാണുന്നില്ല-
അതുകൊണ്ട്‌ ട്രോളന്മാരും പരിഹാസികളും ഒരു കാര്യം ശ്രദ്ധിക്കുക, മതത്തെയും ഭക്തരേയും അവരുടെ പാട്ടിനു വിടുക .അല്ലെങ്കിൽ എല്ലാവരേയും ഒരുപോലെ തമാശിക്കുക.
ട്രോളിൽ വർഗ്ഗീയത വേണ്ട എന്ന്
വെയ്‌ക്കുക.പരിഹസിക്കപ്പെടുന്നവനുകൂടി ആസ്വാദ്യകരമാവുംബോഴേ അത്‌ അർഥവത്തായ തമാശയാകൂ.
ട്രോളിൽ ഇരട്ടത്താപ്പ്‌ വേണ്ട എന്ന് സാരം

shortlink

Related Articles

Post Your Comments


Back to top button