CinemaGeneralMollywoodNEWS

അവാസന നാളുകളില്‍ സഹോദരി ഉര്‍വശിയെക്കുറിച്ച് നടി കല്‍പന പറഞ്ഞതിങ്ങനെ!

നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ നമുക്ക് മുന്നില്‍ അവിസ്മരണീയമാക്കിയ നടിയായിരുന്നു കല്‍പന, ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ കല്‍പന ആ കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യയായ നായിക സഹോദരി ഉര്‍വശി ആണെന്ന് സംവിധായകന്‍ ബാബു തിരുവല്ലയോട് സജസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കല്‍പ്പന തന്നെ കഥാപാത്രം ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു സംവിധായകന്‍.

“ഞാന്‍ ചെയ്ത ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ കഥാപത്രം ഉര്‍വശി ചെയ്തിരുന്നേല്‍ തന്നെക്കാള്‍ പതിന്മടങ്ങ്‌ നന്നാവുമായിരുന്നു, അത്രയ്ക്ക് കഴിവുള്ള നടിയാണ് അവള്‍. ഞാന്‍ അവളുടെ വലിയ ആരാധികയാണ്. ഞാന്‍ എടുത്തു കൊണ്ട് നടന്ന കുട്ടിയാണ് ഉര്‍വശി, മനുഷ്യന്‍റെ വെട്ടത്ത് വരാതെ ഒരാള്‍ ഒരു വാക്ക് ചോദിച്ചാല്‍ അപ്പോള്‍ കരയുന്ന കുട്ടിയായിരുന്നു അങ്ങനെയുള്ള അവള്‍ ഇത്രയും വിസ്മയിപ്പിക്കുന്ന നടിയായി മാറി. ഞാന്‍ അഭിനയിച്ച റസിയ എന്ന കഥാപാത്രം അവളാണ് ചെയ്തിരുന്നതെങ്കില്‍ എനിക്ക് കിട്ടിയത് പോലെ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം അല്ല അവള്‍ക്ക് കിട്ടുന്നത്, മികച്ച നടിയ്ക്കുള്ള പുരസ്കാരം ഉര്‍വശി സ്വന്തമാക്കിയേനെ”.– മുന്‍പൊരിക്കല്‍  ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കല്‍പ്പനയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button