CinemaGeneralKollywoodMovie GossipsNEWSWOODs

ഇഴുകിച്ചേര്‍ന്നുള്ളരംഗത്തിനു 15 റീ ടേക്ക്; സ്‌ക്രീനില്‍ കണ്ട ശേഷമാണ് സമാധാനമായതെന്ന് ബിജുമേനോന്റെ നായിക

ഇഴുകി ചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ പല നടിമാര്‍ക്കും വിസമ്മതമാണ്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതിയ ചര്‍ച്ച നടി അശ്വതി ലാലാണ്. ബിജു മേനോന്‍ ചിത്രമായ ഭയ്യാ ഭയ്യയിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണ് അശ്വതി. ബാംഗ്ലൂരില്‍ നിന്നെത്തിയ ഈ സുന്ദരി പല നടിമാര്‍ക്കും ഒരു തലവേദന ആയിരിക്കുകയാണെന്നാണ് ഗോസിപ്പ്. സംഭവം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് താരം പങ്കുവച്ച ചില കാര്യങ്ങളാണ്. ലെന്‍സ് എന്ന തമിഴ് ചിത്രത്തിലെ നായികയാണ് അശ്വതി ലാല്‍.

ലെന്‍സില്‍ ഊമയും ബധിരയുമായ ഒരു കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായകനൊപ്പം ഇഴുകിച്ചേര്‍ന്നുള്ള കിടപ്പറ രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കാന്‍ പതിനഞ്ചോളം റീ ടേക്ക് വേണ്ടി വന്നുവെന്ന് താരം പറയുന്നു. ആ രംഗം ചിത്രീകരിക്കുമ്പോള്‍ എങ്ങനെ ചെയ്യണമെന്നോ, ചെയ്താല്‍ നന്നാവുമെന്നോ ആത്മവിശ്വാസമില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. പിന്നീടത് സ്‌ക്രീനില്‍ കണ്ട ശേഷമാണ് സമാധാനമായതെന്നും ഒരു അഭിമുഖത്തില്‍ അശ്വതി പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button