സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ പീഡിപ്പിച്ച യുവനടന് അറസ്റ്റില്‍. കണ്ണൂരിലെ വയക്കരയിലുള്ള വൈശാഖ് എന്ന് അറിയപ്പെടുന്ന അഖിലേഷ് മോനാണ് അറസ്റ്റിലായത്. നാല് സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ച വൈശാഖ് ഇത് കാണിച്ച് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിക്കുകയും തനിക്ക് സിനിമയില്‍ ഉന്നത സ്വാധീനമുണ്ടെന്നും താന്‍ വിചാരിച്ചാല്‍ അവസരം നല്കാന് കഴിയുമെന്നു വിശ്വാസിപ്പിക്കുകയും ചെയ്തു.
ഓഡീഷന്റെ ആവശ്യത്തിനായി കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് പോകുംവഴി ട്രെയിനിലും പിന്നീട് ലോഡ്ജിലും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെതിരെ പൊലീസ് പോക്സോ നിയമമാണ് ചുമത്തിയിരിക്കുന്നത്.
എന്നാല്‍ പീഡന കേസില്‍ അറസ്റ്റിലായ വാര്‍ത്തകണ്ടപ്പോള്‍ നടന് ദേഹാസ്വാസ്ഥ്യം. സംഭവം പത്രങ്ങളില്‍ വാര്‍ത്തയായതോടെയാണ് പ്രതിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ ഗവ: താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ പ്രതിയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ പ്രതിയെ തിരികെ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.
Post Your Comments