സിനിമാ മേഖലയില്‍ ഇപ്പോള്‍ താര പുത്രിമാരുടെ അരങ്ങേറ്റമാണ്. ശ്രീദേവിയുടെ മകള്‍ ഖുഷിയും സെയിഫ് അലി ഖാന്റെ മകള്‍ സാറയും അതില്‍ പ്രധാനികളാണ്. അമ്മയുടെ മരണ ശേഷം അല്‍പ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഖുഷി തന്റെ ആദ്യ ചലച്ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നും അത്ര നല്ല വാര്‍ത്തയല്ല സാറയെക്കുറിച്ച് പുറത്ത് വരുന്നത്.
നടന്‍ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥ് എന്ന സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താര പുത്രി. 2017 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സുശാന്ത് സിംഗ് രജപുത്ര നായകനാവുന്ന സിനിമ ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
ആദ്യ സിനിമ റിലീസാവുന്നതിനു മുമ്പ് തന്നെ കൈ നിറയെ അവസരങ്ങള്‍ സാറയെ തേടി എത്തിയിരുന്നു. രണ്‍വീര്‍ കപൂര്‍ നായകനാവുന്ന സിംബാബയില്‍ നായികയാവുകയാണ് സാറ. ഈ ചിത്രത്തില്‍ കരാര്‍ ആയതോടെ ജൂണ്‍ അവസാനം വരെ തനിക്ക് ഡേറ്റില്ലെന്നു സാറ മാനേജര്‍വഴി ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുകയാണ്.
അതോടെ നടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേദാര്‍നാഥിന്റെ നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. 2018 സെപ്റ്റംബര്‍ വരെ കേദര്‍നാഥിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു സാറ ഒപ്പുവെച്ച കരാറില്‍ പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് നടി കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ച് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സാറയ്‌ക്കെതിരെ പരാതി വന്നിരിക്കുന്നത്. ഒപ്പിട്ട കരാര്‍ നടി ലംഘിച്ചെന്നാണ് പരാതി. സാറ സിനിമ പൂര്‍ത്തിയാക്കണമെന്നും ചിത്രീകരണം വൈകിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 കോടി തരണമെന്നുമാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.
Leave a Comment