CinemaGeneralNEWS

ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എ.സി.പി

മുംബൈ: നടി ശ്രീദേവിയുടെ അകാല മരണത്തില്‍ നിന്നും ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല നടിയുടെ കുടുംബവും ബോളിവുഡും. ആരാധകര്‍ക്കും സിനിമാലോകത്തിനും നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിന് ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങളാണ് പുറത്തുവന്നത്.

പക്ഷേ ശ്രീദേവിയുടേത് വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും യാതൊരു അസ്വാഭാവികതയും ഇല്ലെന്നുമുള്ള കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പുതിയ വിവാദത്തിന് തുടക്കം കുറിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് പൊലീസിലെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ്. ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമാണെന്ന വെളിപ്പെടുത്തലാണ് മുന്‍ അസിസ്‌റ്റന്റ് കമ്മീഷണറായ വേദ് ഭൂഷണ്‍ നടത്തിയിരിക്കുന്നത്.

നടിയുടെ മരണം ആകസ്‌മികമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് വേദ് ഭൂഷണ്‍ വെളിപ്പെടുത്തുന്നത്. ദുബായില്‍ ശ്രീദേവിയുടെ മരണം അന്വേഷിക്കാന്‍ ചെന്ന താന്‍, ശ്രീദേവിയുടെ രക്ത സാമ്പിളുകളും ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും ദുബായ് പൊലീസിനോട് ചോദിച്ചുവെങ്കിലും അത് നല്‍കാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണ് ഉണ്ടായിരുന്നത്. ഇതെല്ലാമാണ് മരണത്തില്‍ ദാവൂദിനും പങ്കുണ്ടെന്ന തന്റെ സംശയം ബലപ്പെടുത്തിയതെന്ന് വേദ് ഭൂഷണ്‍ വ്യക്തമാക്കി.

എന്തായാലും തന്റെ കണ്ടെത്തലുകളുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വേദ് ഭൂഷണ്‍. ഇത് തന്റെ സംശയം മാത്രമല്ലെന്നും. ശ്രീദേവി കഴിഞ്ഞിരുന്ന ദുബായിലെ ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ താമസിച്ച്‌ തന്റെ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണെന്നും വേദ് ഭൂഷണ്‍ പറയുന്നു. അവയില്‍ പ്രധാനം ഹോട്ടല്‍ ദാവൂദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ്. മാത്രമല്ല ദുബായ് രാജകുടുംബവുമായി ദാവൂദിന് നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും വേദ് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.നേരത്തെ ശ്രീദേവിയുടെ പേരിലെ ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെടുത്തി മരണത്തില്‍ അന്വേഷണം ആവ്യപ്പെട്ടുകൊണ്ട് സുനില്‍ സിംഗ് എന്ന നിര്‍മ്മാതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button