പാകിസ്താനിൽ ഈദ് അവധി ദിവസങ്ങളിൽ ഇന്ത്യൻ സിനിമകൾക്ക് താൽക്കാലിക വിലക്ക്. വിവര, പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഈദ് അവധി ദിവസങ്ങളിൽ ഇന്ത്യൻ സിനിമകൾ ഉൾപ്പടെയുള്ള വിദേശ സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ പാകിസ്താൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനിലെ ഫിലിം എക്സിബിറ്റേർസിനും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രാദേശിക സിനിമകൾക്ക് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. ഓഗസ്റ്റിലും സെപ്റ്റംബറിലും വിദേശ സിനിമകൾക്ക് പാകിസ്താനിൽ വിലക്കുണ്ടാകും. വിദേശ സിനിമകൾ പ്രദർശിപ്പിക്കുന്നതിലൂടെ സ്വദേശ സിനിമകൾക്ക് വേണ്ട പ്രാധാന്യം കിട്ടാതെ പോകുകയും, സ്വദേശികളായ സിനിമ പ്രവർത്തകർക്ക് നഷ്ടമുണ്ടാകുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പാകിസ്താന്റെ പുതിയ തീരുമാനം.
Post Your Comments