
ലൈംഗിക ആരോപണം നേരിടുന്ന ഹോളിവുഡ് നടന് മോര്ഗന് ഫ്രീമാന്‍ മാപ്പ് പറഞ്ഞു. താന്‍ ആരെയും അറിഞ്ഞുകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ല. തന്നില്‍നിന്ന് ബുദ്ധിമുട്ടോ അവഹേളനമോ നേരിട്ടതായി കരുതുന്നവരോട് മാപ്പ് പറയുകയാണ്. തനിക്കൊപ്പം പ്രവര്‍ത്തിക്കുകയോ തന്നെ അറിയുകയോ ചെയ്യുന്നവര്‍ക്ക് അറിയാം താന്‍ അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കില്ലെന്ന്.തനിക്ക് അത്തരത്തിലൊരു ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.
എട്ടു സ്ത്രീകളാണ് ഫ്രീമാനെതിരേ ലൈംഗിക ചൂഷണ ആരോപണങ്ങളുമായി രംഗത്തുവന്നത്. അനുവാദമില്ലാതെ സ്പര്‍ശിക്കുക, ശരീരത്തെക്കുറിച്ച് അശ്ളീല പരാമര്‍ശങ്ങള്‍ നടത്തുക, തുറിച്ചുനോട്ടം, തുണി ഉയര്‍ത്തല്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് സ്ത്രീകള്‍ ഫ്രീമാനെതിരേ ഉന്നയിക്കുന്നത്. സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പു റത്തുവിട്ടത്. നിര്‍മാണ സഹായികള്‍ മുതല്‍ റെവലേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിലെ ജീവനക്കാര്‍ വരെയുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments