കഷ്ടതകള്‍ നിറഞ്ഞ തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് രോഹിണി
കഷ്ടതകള്‍ നിറഞ്ഞ തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് രോഹിണി. ഒരു നടി എന്ന നിലയില്‍ മാത്രമല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ്, സംവിധായിക തുടങ്ങിയമേഖലകളില്‍ തിളങ്ങിയ ആളാണ് രോഹിണി. 1975 ല്‍ യശോദ കൃഷ്ണ എന്ന സിനിമയില്‍ ബാലതാരമായാണ് രോഹിണി സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് രോഹിണി. ഭര്‍ത്താവായിരുന്ന നടന്‍ രഘുവരന്റെ മരണത്തിന് ശേഷമാണ് രോഹിണി ആ വലിയ പരീക്ഷണം നേരിട്ടത്.
ഒരു നടിയെന്ന നിലയില്‍ സമൂഹത്തിലെ ജനങ്ങളില്‍ നിന്ന് സ്‌നേഹവും പരിഗണനയും ലഭിക്കുന്നുണ്ടെങ്കിലും അതുപോലെ തന്നെ വേദനയും സമ്മാനിച്ചിട്ടുണ്ടെന്ന് രോഹിണി പറയുന്നു. സിനിമാനടി എന്ന നിലയില്‍ ജനങ്ങള്‍ ഒരുപാട് സ്‌നേഹവും പരിഗണനയും തരുന്നുണ്ട്. അതൊരു നല്ല വശമാണ്. ഒരു വ്യക്തി എന്ന നിലയില്‍ സ്വകാര്യത നഷ്ടപ്പെടുന്നതാണ് ഇതിന്റെ മോശമായ വശം. രഘു മരിച്ച സമയത്ത് ഞങ്ങളുടെ മകന്‍ ഋഷിയെ കൂട്ടിക്കൊണ്ടു വരാന്‍ സ്‌കൂളിലേക്ക് പോയി. രഘുവിന്റെ വീട്ടില്‍ നിന്ന് പത്രക്കാരെ മാറ്റി നിര്‍ത്തി എനിക്കും മകനും അല്‍പ്പം സ്വകാര്യത നല്‍കണമെന്ന് ഞാന്‍ വിളിച്ചു പറഞ്ഞിരുന്നു. കാരണം ഋഷി കൊച്ചു കുട്ടിയായിരുന്നു.
അവനെ സംബന്ധിച്ച് അച്ഛന്റെ മരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഋഷി എനിക്കൊപ്പം പുറത്ത് വരാന്‍ പല അവസരങ്ങളിലും വിസമ്മതിച്ചിട്ടുണ്ട്. കാരണം ആളുകള്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടുന്നത് അവന് പ്രശ്‌നമായിരുന്നു. അവനൊപ്പം സെല്‍ഫിയെടുക്കാന് പലരും വരും. അതൊന്നും അവനിഷ്ടമല്ല. രജനികാന്ത് സാര്‍ രഘുവിന്റെ ആല്‍ബം റിലീസ് ചെയ്തിരുന്നു. അന്ന് അവന്‍ വരാന്‍ സമ്മതിച്ചില്ല. ഞാന്‍ ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കിയത്. രഘുവരനെ ഇന്നും പ്രേക്ഷകര്‍ ഒരുപാട് സ്‌നേഹിക്കുന്നത് തനിക്ക് ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്ന് രോഹിണി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി മനസ്സുതുറന്നത്.
രഘുവരനെക്കുറിച്ച് ഇന്നും ജനങ്ങള്‍ സംസാരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ രഘുവരന്റെ സിനിമകളെ വിലയിരുത്തുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍ ഇതെല്ലാം കണ്ട് സന്തോഷിച്ചേനെ രോഹിണി കൂട്ടിച്ചേര്‍ത്തു. അമിതമായ മദ്യപാനത്തെ തുടര്‍ന്ന് അന്തരികാവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ച് 2008 ലാണ് രഘുവരന്‍ അന്തരിച്ചത്. രോഹിണിയും രഘുവരനും 2004 ല്‍ വേര്‍പിരിഞ്ഞിരുന്നു.
Post Your Comments