മരണത്തിന്റെ മാജിക്കല്‍ റിയലിസം നിറയുന്ന ചിത്രമാണ് ‘ഈ മ യൗ’. ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകന്റെ ഈ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ ചിത്രം അമ്മയെ കാണിക്കാന്‍ പോലും താന്‍ ഭയപ്പെട്ടിരുന്നുവെന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ലിജോ പറയുന്നു.
മരണത്തിറെ കഥയാണ് ‘ഈ മ യൗ’ പറയുന്നത്. പതിനാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ തന്റെ അച്ഛന്റെ ഓര്‍മ്മകളും വേദനയും ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ അത്തരം ഒരു അനുഭവം സിനിമയില്‍ കടന്നു വരുന്നത് സ്വാഭാവികം. അതുകൊണ്ട് തന്നെ അമ്മയെ ആ ചിത്രം കാണിക്കാൻപോലും താന്‍ ഭയപ്പെട്ടിരുന്നു. അതിനെക്കുറിച്ച് സംവിധായകന് പറയുന്നതിങ്ങനെ… ”ഈ ചിത്രത്തില്‍ ഡാഡിയുണ്ടായിരുന്നുവെന്ന് അമ്മയ്ക്കു മനസ്സിലായിക്കാണും. എന്നിട്ടും പറഞ്ഞതു നീ ഇതുവരെ ചെയ്ത സിനിമയിൽ പറഞ്ഞതു നീ ഇതുവരെ ചെയ്ത സിനിമയിൽ ഏറ്റവും നല്ലത് ഇതാണെന്നാണ്.”
ജോസ് പെല്ലിശ്ശേരി എന്ന നടന്റെ മകനാണ് ലിജോ. അച്ഛന്റെ മരണത്തെ പോലും തന്റെടത്തോടെ നേരിട്ട വ്യക്തിയാണ് അമ്മയെന്നും പ്രതിസന്ധികളെ കരുത്തോടെ നേരിട്ട അമ്മയെക്കുറിച്ചും ലിജോ പറയുന്നു.
Post Your Comments