
ബോളിവുഡ് ലോകം അസൂയയോടെ നോക്കികാണുന്ന ദാമ്പത്യബന്ധമാണ് ആരാധകരുടെ പ്രിയതാര ജോഡികളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും. എന്നാല്‍, കജോളിനെ മോശമാക്കി കൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വിമാനത്താവളത്തില്‍വെച്ച് കജോള്‍ അമ്മായിഅമ്മയെ ശാസിക്കുന്നു എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
അമ്മായിഅമ്മയെ ശാസിച്ച് പറഞ്ഞ് വിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കജോളിനെയാണ് വീഡിയോയില്‍ കാണാനാകുക. അതേസമയം, കജോളിനെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്. വീഡിയോ കണ്ട് അവരെ തെറ്റിദ്ധരിക്കരുതെന്നും എല്ലാവര്‍ക്കും മാതൃകയായ സ്ത്രീയാണ് കജോളെന്നും ആരാധകര്‍ പറയുന്നു. സിംഗപ്പൂരില്‍ തന്റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പോകുകയായിരുന്നു കജോള്‍.
Post Your Comments