SongsVideos

ഭക്തിനിർഭരമായ അയ്യപ്പ ഗാനങ്ങൾ കേട്ട് നോക്കൂ

കലിയുഗ വരദനാണ് ശ്രീ അയ്യപ്പന്‍.പന്തളം കൊട്ടാരത്തിലെ രാജകുമാരനാണ് അയ്യപ്പനെന്നാണ് പൊതുവെയുള്ള വിശ്വാസം. ഹരിഹരപുത്രൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ എന്നീ പേരുകളാലും അറിയപ്പെടുന്നു.കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ ഭാര്യമാരായ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെയും,ആര്യങ്കാവിൽ കുമാരനായും, ശബരിമലയിൽ തപസ് ചെയ്യുന്ന സന്ന്യാസീ ഭാവത്തിലും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. ശബരിമലയാണ് അയ്യപ്പന്റെ ആസ്ഥാനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പന്തളരാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ധർമശാസ്താവിൽ ലയിച്ചു മോക്ഷം പ്രാപിച്ചതായി വിശ്വസിക്കപ്പെടുന്നു.അയ്യപ്പനെ ആരാധിച്ചാൽ ദുരിത മുക്തിയും, ഒടുവിൽ മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം.കുറച്ച് ഭക്തിനിർഭരമായ അയ്യപ്പ ഗാനങ്ങൾ കേട്ട് നോക്കൂ.

shortlink

Related Articles

Post Your Comments


Back to top button