
സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരങ്ങള്‍. പുതിയ ചിത്രത്തിന്‍റെ വിശേഷം മുതല്‍ ആരാധകരോട് സംവദിക്കാന്‍ പല താരങ്ങളും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും ആരാധകര്‍ എന്ന പേരില്‍ ചുറ്റും കൂടുന്നവര്‍ താരങ്ങളോട് അപമര്യാദയായി പെരുമാറാറുണ്ട്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് പലപ്പോഴും വിമര്‍ശനത്തിനു ഇടയാക്കുന്നത്. അത്തരം ഒരു ദുരനുഭവം നേരിട്ടിരിക്കുകയാണ് യുവ നടി ഐമ സെബാസ്റ്റ്യന്.
ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും മീനയുടെയും മകളായി അഭിനയിച്ച താരമാണ് ഐമ. നിര്‍മ്മാതാവ് സോഫിയ പോളിന്റെ മകനുമായി താരത്തിന്റെ വിവാഹവും അടുത്തിടെ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഐമ ജനപ്രിയ നടന്‍ ദിലീപിനൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ചിത്രം വൈറലായതോടെ ചിത്രത്തിന് നിരവധി കമന്റുകളും വന്നു തുടങ്ങി.
അടുത്ത ചിത്രം ദിലീപിനൊപ്പം ആകുമോ എന്ന അന്വേഷണമാണ് ചില ആരാധകര്‍ നടത്തിയതെങ്കില്‍ അക്കൂട്ടത്തില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റും ഉണ്ടായിരുന്നു. ഇനി നിന്റെ ക്ലിപ്പിങ്ങും ഇറങ്ങുമോയെന്നായിരുന്നു ഒരാളുടെ കമന്റ്. ഈ അസഭ്യത്തിനു കൃത്യമായ മറുപടിയാണ് താരം നല്‍കിയത്. പേരില്ലാത്ത മോനേ നീയൊക്കെയാണ് നാടിന്റെ നാണക്കേടെന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തിന്റെ മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments