General

ഓച്ഛാനിച്ചുനില്‍ക്കുന്നവരെയാണ് എല്ലാവർക്കും ആവശ്യം; അഞ്ജലി മേനോനുമായുള്ള പ്രശ്‌ത്തെക്കുറിച്ച് പ്രതാപ് പോത്തന്‍

സിനിമയുമായി ബന്ധപ്പെട്ട് സംവിധായിക അഞ്ജലി മേനോനും നടനും സംവിധായകനുമായ പ്രതാപ് പോത്തനും തമ്മിലുണ്ടായ പ്രശ്‌നം ഒരു സമയത്ത് ചർച്ചാവിഷയമായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതാപ് പോത്തൻ. ”അഞ്ജലിമേനോനുമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് കോണ്‍ഫിഡന്‍സില്ലാതെ പോയി. ക്ലൈമാക്‌സിന്റെ ഭാഗമായി സുനാമിയൊക്കെ വരുന്നുണ്ട്. കേരളം ചെറിയൊരു മാർക്കറ്റാണ്. ആ മാര്‍ക്കറ്റില്‍ വിറ്റ് പോകാന്‍ കഴിയുന്നതേ ഉണ്ടാക്കാവൂ. സിനിമ കൂടുതല്‍ ചെയ്യുന്നില്ലെങ്കിലും സിനിമയെ നന്നായി പഠിക്കുന്ന ഒരാളാണ് ഞാൻ.”

”മലയാളത്തില്‍ ചെയ്യാന്‍ പോയ പുതിയ പടത്തിന്റെ സ്‌ക്രീന്‍ പ്ലേ എഴുതാന്‍ ഏല്‍പ്പിച്ചത് അഞ്ജലിമേനോനെയാണ്. സ്‌ക്രിപ്റ്റില്‍ കണ്‍വിന്‍സ് ആകാതെ വന്നപ്പോള്‍ എനിക്ക് അതില്‍നിന്ന് പിന്മാറേണ്ടി വന്നു. ആ സ്ക്രിപ്റ്റിൽ സിനിമ ചെയ്തിരുന്നെങ്കിൽ പറഞ്ഞ ബജറ്റിൽ ആ ചിത്രം പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു. സ്‌ക്രീന്‍ പ്ലേ ഞാന്‍ എഴുതാമെന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസർമാർ സമ്മതിച്ചില്ല. അഞ്ജലിമേനോന്‍ തന്നെ എഴുതിയാല്‍ മതിയെന്നൊക്കെയുള്ള ഒരു തരം തേര്‍ഡ്‌റേറ്റ് പൊളിറ്റിക്‌സായിരുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. ഓച്ഛാനിച്ചുനില്‍ക്കുന്നവരെയാണല്ലോ എല്ലാവര്‍ക്കും ആവശ്യം. പവ്വറുള്ളവന്റെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കണം. എനിക്ക് ആരുടെ മുന്നിലും ഓച്ഛാനിച്ച് നില്‍ക്കാന്‍ പറ്റില്ല. ഇവിടുത്തെ പോലെ പൊളിറ്റിക്‌സ് വേറെ ഒരിടത്തും കാണില്ലെന്നും” പ്രതാപ് പോത്തൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button