അച്ഛന്‍ കാരണം അവസരം, സുന്ദരിയായ ഭാര്യ!! ഇതൊന്നും അര്‍ഹിക്കുന്നില്ല; ആക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി നടന്‍

താര കുടുംബത്തില്‍ നിന്നും സിനിമാ ലോകത്തേയ്ക്ക് എത്തുന്നതും അഭിനയ മികവില്ലാതെ അവസരങ്ങള്‍ ലഭിക്കുന്നതും എപ്പോഴും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകാറുണ്ട്. ബോളിവുഡിലെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍റെ മകന്‍ അഭിഷേക് ബച്ചനെതിരെ ഇത്തരം വിമര്‍ശനങ്ങള്‍ ധാരാളമായി ഉയര്‍ന്നിരുന്നു.

ട്രോളന്മാരുടെ പ്രിയപ്പെട്ട അഭിഷേകിനെതിരെ വലിയ വിമര്‍ശനമാണ് ബോബി ഡിയോള്‍ ഉയര്‍ത്തിയിരിക്കുന്നത്. അഭിഷേക് ഒരു യൂസ് ലസ് ആണെന്നാണ് വിമര്‍ശകന്‍ വിലയിരുത്തിയത്. അഭിഷേകിനേയും ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയേയും താരതമ്യം ചെയ്തുകൊണ്ടാണ് ബോബി ഡിയോള്‍ എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തത്.

സ്റ്റുവര്‍ട്ട് ബിന്നി ബോളിവുഡിലെ അഭിഷേക് ബച്ചന്റെ പകര്‍പ്പാണ്. രണ്ട് പേര്‍ക്കും അവര്‍ അര്‍ഹിക്കാത്ത സുന്ദരിയായ ഭാര്യയെ കിട്ടി. ഇരുവരും അവരുടെ അച്ഛന്മാര്‍ കാരണം സിനിമയിലും ക്രിക്കറ്റിലുമെത്തി. രണ്ട് പേരും ഒന്നിനും കൊള്ളാത്തവരാണ്. നിങ്ങളും ഇത് സമ്മതിക്കുന്നുവെങ്കില്‍ റീട്വീറ്റ് ചെയ്യൂ എന്നായിരുന്നു ട്വീറ്റ്. അഭിഷേകിനെയും സ്റ്റുവര്‍ട്ട് ബിന്നിയേയും ഇയാള്‍ ടാഗ് ചെയ്തിരുന്നു. ഇതിനു മികച്ച മറുപടിയുമായി അഭിഷേക് രംഗത്തെത്തി.

തന്റെ സ്ഥാനത്തിലൂടെ കുറച്ച്‌ ദൂരം സഞ്ചരിക്കൂ സഹോദരാ, 10 അടിയെങ്കിലും വെക്കാന്‍ നിങ്ങള്‍ക്കായാല്‍ എനിക്ക് നിങ്ങളില്‍ മതിപ്പുണ്ടാകും. മറ്റുള്ളവരുടെ കാര്യങ്ങളോര്‍ത്ത് വിഷമിക്കാതെ സ്വന്തമായി മെച്ചപ്പെടാന്‍ സമയം കണ്ടെത്തൂ. നമ്മള്‍ എല്ലാവര്‍ക്കും അവരവരുടെ ജീവിതമില്ലേ… എന്നായിരുന്നു അഭിഷേകിന്റെ മറുപടി. ഇതോടെ താരത്തോട് ക്ഷമ പറഞ്ഞിരിക്കുകയാണ് വ്യാജന്‍ .

Share
Leave a Comment