മമ്മൂട്ടി പറഞ്ഞിട്ടും ക്യാപ്റ്റന്‍ രാജു അവഗണിച്ചു; അണിയറയിലെ ഗൗരവമേറിയ വിഷയം ഇങ്ങനെ!

വില്ലന്‍ വേഷങ്ങളാണ് ക്യാപ്റ്റന്‍ രാജു എന്ന നടനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ്‌ ഒന്ന് എന്ന ചിത്രത്തിലെ ക്യാപ്റ്റന്‍ രാജുവിന്റെ നെഗറ്റിവ് വേഷം ആരും മറക്കാനിടയില്ല. സൂപ്പര്‍ താരങ്ങളുടെ പ്രതിനായകനായാണ്‌ ക്യാപ്റ്റന്‍ രാജു ഏറെ തിളങ്ങിയത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരു പുതിയ ചിത്രത്തിന് വേണ്ടി ക്യാപ്റ്റന്‍ രാജുവിനെ വില്ലനായി ക്ഷണിച്ചത്രേ, പക്ഷെ താരം ആ കഥാപത്രം സ്വീകരിച്ചില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, പ്രതിഫല തര്‍ക്കമാണ് ക്യാപ്റ്റന്‍ രാജുവിനെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിവരം. ക്യാപ്റ്റന്‍ രാജു ഭീമമായ തുകയാണ് ആവശ്യപ്പെട്ടതെന്നാണ് സംവിധായകന്റെ ആരോപണം.

Share
Leave a Comment