ബോളിവുഡ് താരങ്ങള്‍ തമ്മില്‍ ശത്രുത ഉള്ളത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ചില വെറും ഗോസിപ്പ് മാത്രമാണ്. നടന് സഞ്ജയ് ദത്തിന്റെ ജീവിതം സഞ്ജുവെന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം അമീര്‍ നിരസിച്ചു. അതിനു പിന്നില്‍ അമീറും സഞ്ജയ് ദത്തും തമ്മിലുള്ള ശത്രുതയാണെന്നു പ്രചാരണം.
സഞ്ജയ് ദത്തിന്റെ പിതാവ് സുനിൽ ദത്തിന്റെ വേഷത്തിലേക്കാണ് ആമിറിനെ പരിഗണിച്ചിരുന്നത്. ആമിർഖാനും സഞ്ജയ് ദത്തുമായുള്ള ആത്മബന്ധമാണ് അത്തരം ഒരു വേഷത്തിലേയ്ക്ക് അമീറിനെ പരിഗണിക്കാന്‍ കാരണം. ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയായി ഈ വിഷയം നില്ക്കുമ്പോള് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് രാജ് കുമാർ ഹിറാനി.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ … ‘ആമിർ എന്റെ സുഹൃത്താണ്. ഞാൻ എന്ത് തിരക്കഥയെഴുതിയാലും അദ്ദേഹത്തിന് നൽകും. സഞ്ജുവിന്റെ കഥ പറഞ്ഞപ്പോൾ അമീറിന് അത് ഇഷ്ടപ്പെട്ടു. ചിത്രത്തിന് വേണ്ടി എന്ത് ചെയ്യുവാനും അദ്ദേഹം തയ്യാറായിരുന്നു. പക്ഷേ, സുനിൽദത്തിന്റെ കഥാപാത്രം ഞാൻ നൽകുമ്പോൾ അദ്ദേഹം ദംഗലിൽ പ്രായം ചെന്ന ഒരു അച്ഛൻ വേഷം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് സുനിൽദത്തിന്റെ കഥാപാത്രം അദ്ദേഹം നിരസിച്ചത്.’ സംവിധായകൻ വ്യക്തമാക്കുന്നു.
ചിത്രത്തിൽ രൺബീർ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷത്തിൽ. ചിത്രത്തിന്റെ ട്രെയിലറും രൺബീറിന്റെ മേക്കോവറുമൊക്കെ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ജൂൺ 29ന് ചിത്രം തീയേറ്ററുകളിലെത്തും. സോനം കപൂർ, ദിയ മിർസ, അനുഷ്ക ശർമ്മ, മനീഷ കൊയ്രാള തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
Post Your Comments