GeneralMollywoodNEWS

“പൃഥ്വിരാജിന്‍റെ ഭാര്യ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ്” ; ചോദ്യവുമായി സലിംകുമാര്‍

ഉയര്‍ന്നു ഉയര്‍ന്നു പോകുന്നവനെ താഴേക്ക് വലിച്ചിടുന്ന ശീലം മലയാള സിനിമയിലുണ്ടെന്നു നടന്‍ സലിം കുമാര്‍. ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ള ഇടമാണ് സിനിമ, രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ ശത്രുത സിനിമയിലുണ്ട്. ദേശീയ അവാര്‍ഡ്‌ ലഭിച്ച ശേഷം എന്നെ വിളിക്കുന്ന പലരും പിന്നീടു വിളിക്കാതെ ആയെന്നും സലിം കുമാര്‍ പറയുന്നു.

പ്രേക്ഷകര്‍ക്കിടയില്‍ നിന്നും നടന്മാരിലെക്ക് ആക്രമണം ഉണ്ടാകാം, ഒരു കാലത്ത് പൃഥ്വിരാജിനെ അവഹേളിക്കലായിരുന്നു ചിലരുടെ ജോലി. എന്റെ ഭര്‍ത്താവാണ് സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് പറയുന്ന നടനെന്ന സുപ്രിയയുടെ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്, അവര്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റ്. സ്വന്തം ഭര്‍ത്താവ് കണ്‍കണ്ട ദൈവമാണ്,സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് പറയുന്ന വ്യക്തി എന്റെ ഭര്‍ത്താവാണ് എന്നാണ് അവര്‍ പറയേണ്ടിയിരുന്നത്. ഒരു ടിവി അഭിമുഖ പരിപാടിയില്‍ സലിം കുമാര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button