കഥാപാത്രങ്ങള്‍ക്കായി ഓരോ നടന്മാരും നടത്തുന്ന മേയ്ക്കോവറില് ആരാധകര്‍ അത്ഭുതപ്പെടുക സ്വാഭാവികം. എന്നാല്‍ ജരാനരകള്‍ ബാധിച്ചു സൂപ്പര്‍ താരം ആകെ മാറുന്നത് ആരാധകര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. അത്തരമൊരു അവസ്ഥയിലാണ് ആക്ഷൻ താരപരിവേഷങ്ങളുടെ പൂർണതയായിരുന്ന ജെറ്റ് ലീയുടെ ആരാധകര്‍.
ഹോളിവുഡ്, ചൈനീസ് ആക്ഷൻ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ് കീഴടക്കിയ ജെറ്റ് ലീയുടെ ആരാധകര്‍ ഏറെ നിരാശയിലാണ്. കാരണം ഈ അടുത്ത സമയത്ത് ഒരു പ്രമുഖ മാധ്യമം അദ്ദേഹത്തിന്റെ പുതിയ ചിത്രം പുറത്തു വിട്ടു. അതില്‍ കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ വൃദ്ധനായി താരം മാറിക്കഴിഞ്ഞു.
ബ്രൂസ്ലി, ജാക്കി ചാൻ തുടങ്ങിയ ഇതിഹാസ താരങ്ങളെപ്പോലെ തന്നെ ആക്ഷൻ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ജെറ്റ് ലീയും. കുറച്ചു നാളുകളായി ജെറ്റ് ലീ സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയായിരുന്നു. നാല് വർഷമായി ചെറിയ വേഷങ്ങളിൽ രണ്ട് സിനിമകളിൽ മാത്രമാണ് അഭിനയിച്ചതും. 2013 ൽ ആണ് ജെറ്റ് ലീയുടെ രോഗത്തെ കുറിച്ച് ആദ്യ വാർത്തകൾ പുറത്തു വരുന്നത്. സിനിമകളിലെ അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങൾ മൂലം അദ്ദേഹത്തിന്റെ കാലിനും നടുവിനും പല തവണ പരുക്ക് ഏറ്റിരിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി ഹെപ്പർ തൈറോയിഡിസം എന്ന രോഗബാധിതനാണ് താരം.
Is that Jet Li? Alleged photos of actor in Tibet fuel speculation about his poor health https://t.co/8JEM0gtF0f pic.twitter.com/23OG2MN65f
— The Straits Times (@STcom) May 20, 2018
Post Your Comments