കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ തൂത്തുക്കുടിയില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പോലീസ് വെടിവയ്പ്പില്‍ സമരക്കാരില്‍ പതിനൊന്നുപേര്‍ കൊല്ലപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന് രജനികാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയു തിര്‍ക്കുകയും 11 പേര് കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
എന്നാല്‍ ജനങ്ങള്‍ക്ക് നേരേ വെടിയുതിര്ത്തിട്ടില്ലയെന്ന വിചിത്ര വാദമാണ് പോലീസ് പറയുന്നത്. ലാത്തിചാര്‍ജ്, കണ്ണീര്‍വാതകം, ജലപീരങ്കി എന്നിവ മാത്രമാണ് ഉപയോഗിച്ചത്. മരണം സംഭവിച്ചത് കല്ലേറിലാണ് എന്നാണ് തമിഴ്നാട് പോലീസിന്റെ വിശദീകരണം.
Post Your Comments