സല്മാന് ഖാന് നിര്‍മ്മിച്ച പുതിയ ചിത്രം വിവാദത്തില്‍. ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തി എന്ന ആരോപണവുമായി വിശ്വഹിന്ദുപരിഷത്ത് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുമതവിശ്വാസികളുടെ ആഘോഷമായ നവരാത്രിയെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേരാണ് വിവാദമായിരിക്കുന്നത്, ലവ് രാത്രി സിനിമയുടെ പേരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നവരാത്രി ദിവസമായ ഒക്ടോബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തെ സിനിമാതീയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഹിന്ദുക്കളുട മതവികാരത്തെ വ്രണപ്പെടുത്ത യാതൊരു പ്രവൃത്തികള്‍ക്കും കൂട്ടുനില്ക്കാന് സാധിക്കില്ല വിശ്വഹിന്ദു പരിഷത്ത് ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡണ്ട് അലോക് കുമാര്‍ വ്യക്തമാക്കി.
Post Your Comments