ബോളിവുഡില്‍ നിന്നും ഹോളിവുഡിലേയ്ക്ക് ചേക്കേറിയ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്ര സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു കുറിപ്പ് വൈറലാകുന്നു. രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മാസങ്ങളായി ദയനീയാവസ്ഥയില്‍ കഴിയുന്ന കോക്സ് ബസാറിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം താരം ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോയും കരളലിയിക്കുന്ന ഒരു കുറിപ്പുമിട്ടിട്ടുണ്ട്. യൂണിസെഫ് സംഘത്തോടൊപ്പമാണ് പ്രിയങ്ക ക്യാമ്പ് സന്ദര്‍ശിച്ചത്. യൂണിസെഫിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ പ്രിയങ്ക അവരുടെ ടി ഷര്‍ട്ടും സ്‌കാര്‍ഫും ധരിച്ചാണ് കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ടത്.
പ്രിയങ്കയുടെ കുറിപ്പ് (മലയാളം തര്‍ജ്ജമ)
യൂണിസെഫിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ അഭായാര്‍ഥി ക്യാമ്പുകളില്‍ ഒന്നായ ബംഗ്ലാദേശിലെ കോക്സ് ബസാറസിലാണ് ഞാനുള്ളത്. മ്യാന്‍മറിലെ രാഖിനെയിലെ വംശഹത്യയുടെ ഭീകരമായ ചിത്രങ്ങളാണ് 2017ന്റെ രണ്ടാം പകുതിയില്‍ ലോകം കണ്ടത്. കലാപം മൂലം ഏഴ് ലക്ഷം രോഹിംഗ്യകള്‍ക്കാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യേണ്ടിവന്നത്.
ഇതില്‍ അറുപത് ശതമാനം കുട്ടികളായിരുന്നു. മാസങ്ങള്‍ക്ക് ശേഷവും അവര്‍ അപകടകരമായ, ദയനീയമായ സാഹചര്യങ്ങളില്‍ ക്യാമ്ബുകളില്‍ തിങ്ങിപ്പാര്‍ക്കുകയാണ്. നാളെ എന്താവുമെന്നോ അടുത്ത ഭക്ഷണം എപ്പോള്‍ കിട്ടുമെന്നോ അവര്‍ക്കറിയില്ല. മഴക്കാലമാണ് വരുന്നത്. ഇതുവരെ ഉണ്ടാക്കിയതെല്ലാം മഴയില്‍ തകരുമെന്ന ഭീതിയിലാണവര്‍. യാതൊരു ഭാവിയും മുന്നിലില്ലാത്ത ഒരു വലിയ തലമുറയാണ് അവിടെ കഴിയുന്നത്. അവരുടെ പുഞ്ചിരിയില്‍ എനിക്ക് കാണാം അവരുടെ കണ്ണുകളിലെ ശൂന്യത. ഈ മനുഷ്യ നിര്‍മിത പ്രതിസന്ധിയുടെ മുന്നിലുള്ളത് ഈ കുട്ടികളാണ്. അവര്‍ക്ക് സഹായം ലഭിച്ചേ പറ്റൂ. അവര്‍ക്ക് ലോകത്തിന്റെ സംരക്ഷണം വേണം. ഇവരാണ് നമ്മുടെ ഭാവി. ദയവ് ചെയ്ത് ഇവരെ സഹായിക്കൂ.
Post Your Comments